Tuesday, March 17, 2026
No menu items!

subscribe-youtube-channel

HomeNewsഓതറ പുതുക്കുളങ്ങരയിൽ...

ഓതറ പുതുക്കുളങ്ങരയിൽ വലിയ പടയണിക്ക്  തുടക്കമായി

തിരുവല്ല: ഓതറ പുതുക്കുളങ്ങര ക്ഷേത്രത്തിൽ ചൂട്ടുപടയണിക്ക് ശേഷമുള്ള വലിയ പടയണിക്ക്  ചൊവ്വാഴ്ച (17)രാത്രി തുടക്കമായി. വൈകിട്ട് വെറ്റ പുകയില സമർപ്പണത്തോടെയാണ് വലിയ പടയണി ചടങ്ങുകൾ ആരംഭിച്ചത്. ക്ഷേത്ര നടയിൽ ഗജമണ്ഡപത്തിൽ ഭദ്രദീപം കൊളുത്തിയ ശേഷം  ഭക്തർ വെറ്റപുകയില സമർപ്പണം നടത്തി.

വെറ്റില, പാക്ക്, ദ്രവ്യം എന്നിവയാണ് വഴിപാട് നടത്തുന്ന ഭക്തർ സമർപ്പിച്ചത്. വഴിപാട് നടത്തുന്ന ഭക്തർ കോലങ്ങൾ റജിസ്റ്റർ ചെയ്ത് അവരവരുടെ വഴിപാട് തീയതികൾ തിരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയാണ് വഴിപാടിന്റെ ക്രമം നിശ്ചയിക്കുന്നത്. തൻകര അഥവാ പടയണി നടക്കുന്ന ഓതറക്കരയുടെ കര വരവ് എന്ന ചടങ്ങിന് ശേഷമാണ് പടയണിക്കളത്തിലെ ചടങ്ങുകൾ ആരംഭിച്ചത്.

വഞ്ചിപ്പാട്ട് പാടി ക്ഷേത്രത്തിന് വലം വെച്ച് തൻ കരവരവ് അവസാനിച്ച ശേഷം പുലവൃത്തത്തോടെ പടയണിക്കളത്തിൽ ചുവടുവയ്ക്കാൻ ആരംഭിച്ചു.  മാർച്ച് 19 വരെ പഞ്ചകോലങ്ങളും 20 ന്  പഞ്ചകോലത്തിനൊപ്പം ഭൈരവിയും കാലയക്ഷിയും കളത്തിലെത്തും. മാർച്ച് രണ്ട്  മുതൽ ആരംഭിച്ച 28 ദിവസം ദൈർഘ്യമുള്ള പടയണിയിൽ ആദ്യത്തെ 18 ദിവസം ചൂട്ട് പടയണിയും അവസാനത്തെ പത്ത് ദിവസം
മാർച്ച് 26ന് സമാപന പടയണി രാത്രി തുടങ്ങി, 27 ന് പുലർച്ചെ മഹാഭൈരവിക്കോലം എഴുന്നള്ളത്തോടെ സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നാളെ തുടങ്ങും

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്‌എസ്‌എല്‍സി, ഹയർ സെക്കൻഡറി പരീക്ഷകള്‍ നാളെ (മാർച്ച് 3) ആരംഭിക്കും. ദിവസവും രാവിലെ 9.30 മുതല്‍ 11.45 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷ. ഹയർ സെക്കൻഡറി രണ്ടാം വർഷ...

വിസ തട്ടിപ്പ് പെരുകുന്നു ; യുവജനങ്ങൾ ജാഗ്രത പുലർത്തണം: യുവജന കമ്മീഷൻ

ആലപ്പുഴ : പല വിദേശരാജ്യങ്ങളിലേക്കും ജോലി തരപ്പെടുത്താമെന്ന് വാഗ്ദ‌ാനം നൽകി തട്ടിപ്പ് നടത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യമുണ്ടെന്നും എല്ലാവരും ജാഗ്രത പുലർത്തണമെന്ന് യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ. ആലപ്പുഴ ഗവ. ഗസ്റ്റ്...
- Advertisment -

Most Popular

- Advertisement -