Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNew Delhiഓണ്‍ലൈന്‍ ചൂതാട്ടം...

ഓണ്‍ലൈന്‍ ചൂതാട്ടം : 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും കേന്ദ്രം നിരോധിച്ചു

ന്യൂഡൽഹി: നിയമവിരുദ്ധമായ ഓണ്‍ലൈന്‍ ചൂതാട്ട, വാതുവെപ്പ് പ്ലാറ്റ്ഫോമുകള്‍ക്കെതിരെ നടപടി ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും നിരോധിച്ച് കേന്ദ്രം. നിയമവിരുദ്ധമായ ഓണ്‍ലൈന്‍ ചൂതാട്ടവും വാതുവെപ്പും തടയുന്നതിനായുള്ള ഓണ്‍ലൈന്‍ ഗെയിമിങ് ആക്ട് പ്രകാരമാണ് നടപടി.

ഓണ്‍ലൈന്‍ സ്പോര്‍ട്സ് വാതുവെപ്പ് പ്ലാറ്റ്ഫോമുകള്‍, സ്ലോട്ടുകള്‍, റൗലറ്റ്, ലൈവ് ഡീലര്‍ ടേബിളുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ഓണ്‍ലൈന്‍ കാസിനോകൾ പി ടു പി വാതുവെപ്പ് മാര്‍ക്കറ്റുകള്‍ പോലെ പ്രവര്‍ത്തിക്കുന്ന വാതുവെപ്പ് എക്‌സ്‌ചേഞ്ചുകള്‍, സത്ത, മട്ക ചൂതാട്ട നെറ്റ്വര്‍ക്കുകള്‍, റിയല്‍ മണി കാര്‍ഡ്, കാസിനോ ഗെയിമിങ് ആപ്പുകള്‍ എന്നിവ നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു.

നിരോധിച്ച ഓണ്‍ലൈന്‍ ചൂതാട്ട, വാതുവെപ്പ് പ്ലാറ്റ്ഫോമുകളില്‍ പലതും അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നതും ഭാരതത്തിലെ ഉപഭോക്താക്കളെ ലക്ഷ്യമിടുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതുവരെ ഏകദേശം 8,400 നിയമവിരുദ്ധ ചൂതാട്ട, വാതുവെപ്പ് വെബ്സൈറ്റുകള്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ 4,900 എണ്ണവും നിരോധിക്കപ്പെട്ടത് ഓണ്‍ലൈന്‍ ഗെയിമിങ് നിയമം പ്രാബല്യത്തില്‍ വന്നശേഷമാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Result : 25/05/2024 Karunya KR 655

1st Prize Rs.80,00,000/- KZ 692542 (KOTTAYAM) Consolation Prize Rs.8,000/- KN 692542 KO 692542 KP 692542 KR 692542 KS 692542 KT 692542 KU 692542 KV 692542 KW 692542...

കടലാക്രമണം; സംസ്ഥാനത്ത് മുന്നറിയിപ്പ്

തിരുവനന്തപുരം: ആലപ്പുഴ, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ തീരപ്രദേശങ്ങളിൽ കടലാക്രമണം. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ശക്തമായ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയെന്നു ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ്...
- Advertisment -

Most Popular

- Advertisement -