Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപുന്നമട സ്റ്റാർട്ടിങിലേക്ക്...

പുന്നമട സ്റ്റാർട്ടിങിലേക്ക് വോട്ടാവേശം നിറച്ച് ബോട്ട് റാലി

ആലപ്പുഴ: പുന്നമടയുടെ ഓളങ്ങളിൽ  വോട്ടാവേശം ഉയർത്തി വോട്ട് ബോധവത്കരണ പരിപാടിയുടെ(സ്വീപ്പ്) ഭാഗമായി ബോട്ട് റാലി സംഘടിപ്പിച്ചു. മൂന്നുബോട്ടുകളിലായി  കുടുംബശ്രീ പ്രവർത്തകർ ആണ് ബോട്ട് യാത്രയിൽ പങ്കെടുത്തത്. ജില്ല കളക്ടർ ഫിനിഷിങ് പോയിന്റിൽ ബോട്ട് റാലി ഉദ്ഘാടനം ചെയ്തു.

ജനാധിപത്യത്തിന്റെ വളരെ മൂല്യവത്തായ അവകാശമാണ് വോട്ടിംഗ് എന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) സംഘടിപ്പിച്ച റാലിയിൽ സ്ത്രീകൾ ഉൾപ്പെടെ അമ്പതോളം പേർ പങ്കാളികളായി.

എല്ലാവരും നാടിനും  ഭരണഘടനക്കും സമൂഹത്തിനും വേണ്ടി ഏപ്രിൽ ഒൻപതിന് പോളിംഗ് ബൂത്തിലേക്ക് എത്തി  വോട്ടവകാശം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും വോട്ട് ചെയ്യേണ്ടത് ഓരോ പൗരന്റെയും കടമയും ധർമ്മവുമാണ് എന്ന് ബോധ്യപ്പെടുത്തുന്നതിന്റെയും ഭാഗമായിട്ടുള്ള പ്രചരണ പരിപാടികളാണ് സ്വീപ് സംഘടിപ്പിച്ച് വരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയോധികയെ കൊലപ്പെടുത്തിയ കേസ്; മകനും പെൺസുഹൃത്തും അറസ്റ്റിൽ

പത്തനംതിട്ട : കുമ്പനാട് കോയിപ്പുറത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിൽ മകനും പെൺസുഹൃത്തും അറസ്റ്റിൽ.കോയിപ്പുറം കടപ്ര കാഞ്ഞിരംനിൽക്കുന്നതിൽ വീട്ടിൽ പൊന്നമ്മ തോമസ് (75) കൊല്ലപ്പെട്ട കേസിലാണ് മകൻ ടിജോ തോമസ് (37), ഇയാൾക്കൊപ്പം താമസിച്ചിരുന്ന...

തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

കോട്ടയം : കോട്ടയം തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിൽ  ഉത്സവത്തിന് കൊടിയേറി. വൈകിട്ട് 7 മണിക്ക് തന്ത്രി താഴ‌മൺമഠം കണ്‌ഠരര് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് കർമ്മം  നടന്നു. തുടർന്ന് ശിവശക്തി കലാമണ്ഡപത്തിൽ  തിരുനക്കര ശ്രീമഹാദേവ ഭജനസംഘത്തിൻ്റെ...
- Advertisment -

Most Popular

- Advertisement -