Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിഭാഗീയത :...

വിഭാഗീയത : രാമങ്കരി പഞ്ചായത്തിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി

ആലപ്പുഴ : രാമങ്കരി പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് നാല് സിപിഎം അംഗങ്ങളും നാല് കോൺ​ഗ്രസ് അം​ഗങ്ങളും വോട്ടുചെയ്തു. ഇതോടെ സിപിഎം പഞ്ചായത്ത് പ്രസിഡൻ്റായ രാജേന്ദ്രകുമാറിന് സ്ഥാനം നഷ്ടമായി. രാജേന്ദ്രകുമാറും മറ്റു നാല് സിപിഎം അംഗങ്ങളും അവിശ്വാസത്തെ എതിർത്തു വേട്ടു ചെയ്തു .

പഞ്ചായത്തിലെ തുടർച്ചയായ 25 വർഷത്തെ സിപിഎം ഭരണമാണ് ഇതോടെ അവസാനിച്ചത്. പാർട്ടിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചുവെന്നും സിപിഐക്ക് വേണ്ടി പ്രവർത്തിക്കുമെന്നും പ്രസിഡന്റ് രാജേന്ദ്രകുമാർ പറഞ്ഞു. ഏറെനാളായി രാജേന്ദ്രകുമാർ പാർട്ടിയുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. ഇരുന്നൂറിലധികം പ്രവർത്തകർ ഇവിടെ പാർട്ടി വിട്ട് സിപിഐയിൽ ചേർന്നിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രണ്ട് സംഘങ്ങൾ തമ്മിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴഞ്ചേരി : കടമ്മനിട്ടയിൽ 2 സംഘങ്ങൾ തമ്മിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് 7 പേരെ അറസ്റ്റ് ചെയ്തതായി ആറന്മുള പൊലീസ് അറിയിച്ചു. ഈ മാസം 18 ന് കടമ്മനിട്ട ആമപ്പാറയ്ക്കൽ ഭാഗത്ത് നടന്ന...

സംസ്ഥാനത്ത് മഴ തുടരും : രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്,...
- Advertisment -

Most Popular

- Advertisement -