Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiറാപ്പർ വേടന്റെ...

റാപ്പർ വേടന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് ; കുറ്റപത്രം ഉടൻ

കൊച്ചി : റാപ്പർ വേടന്റെ പക്കല്‍നിന്നും പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് ആണെന്ന് സ്ഥിരീകരിച്ചു. കൊൽക്കത്തയിലെ സുവോളജി ലാബിൽ നടന്ന പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേസിൽ വനം വകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും. മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് വേടനെതിരെ ചുമത്തുക.

കഴിഞ്ഞ വർഷം ഏപ്രിലിലാണ് വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ വനംവകുപ്പ് പരിശോധന നടത്തിയത്.ഫ്ലാറ്റിൽ നിന്ന് ആറ് ഗ്രാം കഞ്ചാവും പണവും പിടിച്ചെടുത്തിരുന്നു. മാലയിലുള്ള പുലിപ്പല്ല് വിദേശത്തുനിന്ന് എത്തിച്ചതെന്നാണ് വേടൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഐ.ടി.ഐ പ്രവേശനം

കോട്ടയം : ചെങ്ങന്നൂർ ഗവൺമെന്റ് വനിത ഐ.ടി.ഐ യിൽ എൻ.സി.വി.ടി അംഗീകൃത കോഴ്‌സുകളായ ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, സർവ്വേയർ, കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ്...

ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 22 മരണം

ശ്രീനഗർ : ജമ്മു കശ്മീരിലെ ഉധംപുരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 22 പേർ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റു . തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ ജമ്മു ജില്ലയിലെ അഖ്‌നൂർ പ്രദേശത്ത് 91 യാത്രക്കാരുമായി...
- Advertisment -

Most Popular

- Advertisement -