Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsEranakulamഎറണാകുളം മലയിടം...

എറണാകുളം മലയിടം തുരുത്തിൽ കുടിയൊഴിപ്പിക്കല്‍ നടപടിയിൽ സംഘർഷം

എറണാകുളം : കിഴക്കമ്പലം മലയിടം തുരുത്തിൽ പട്ടിക ജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടിയിൽ സംഘർഷം .സുപ്രീംകോടതി നിർദ്ദേശപ്രകാരം ഏഴു പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലന്റെ നേതൃത്വത്തിൽ ശ്രമിച്ചെങ്കിലും നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചതോടെ മുന്നോട്ടുപോകാനായില്ല.സംഘർഷം രൂക്ഷമായതോടെ ഒഴിപ്പിക്കൽ നടപടി നിർത്തി വെക്കാൻ സർക്കാർ നിർദേശം നൽകി.

മുമ്പ് പലതവണ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രക്ഷോഭത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.ഭൂമിയുടെ ഉടമസ്ഥതയെ ചൊല്ലി അരനൂറ്റാണ്ടായി തുടരുന്ന തർക്കമാണ് .ഭൂമിയില്‍ അവകാശമുന്നയിച്ച് സ്വകാര്യ വ്യക്തി കോടതിയെ സമീപിക്കുകയും അനുകൂല വിധി വരികയും ചെയ്തിരുന്നു. 14 തവണയാണ് ഭൂമി അളന്ന് തിരിക്കാനും വീടുകൾ പൊളിച്ചു നീക്കാനുമുള്ള നടപടികൾ നിർത്തി വെക്കേണ്ടി വന്നത്.ഏഴ് കുടുംബങ്ങളാണ് ഇവിടെ താമസമുള്ളത്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുല്ലപ്പെരിയാറില്‍ 12 മാസത്തിനുള്ളില്‍ സമഗ്രസുരക്ഷാ പരിശോധന നടത്തും

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിശദമായ സുരക്ഷാപരിശോധന 12 മാസത്തിനുള്ളില്‍ നടത്തും.ന്യൂഡൽഹിയിൽ കേന്ദ്ര ജലക്കമ്മിഷന്‍ ആസ്ഥാനത്ത് നടന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് മേല്‍നോട്ട സമിതിയുടെ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സുരക്ഷാ പരിശോധന നടത്തിയതിന് ശേഷം മതി...

കോയമ്പത്തൂർ സ്ഫോടന കേസ് പ്രതി ടൈലർ രാജ പിടിയിൽ

ചെന്നൈ : കോയമ്പത്തൂർ സ്ഫോടന കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ ടൈലർ രാജ പിടിയിൽ.26 വർഷങ്ങൾക്കു ശേഷമാണ് ബെംഗളുരുവിൽ നിന്ന് ഭീകരവാദ വിരുദ്ധ സ്ക്വാഡിന്റെ പ്രത്യേക സംഘം രാജയെ പിടികൂടിയത്. ഇയാളെ കോയമ്പത്തൂരിലെ...
- Advertisment -

Most Popular

- Advertisement -