Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsപുതിയ അധ്യയന...

പുതിയ അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം : ജില്ലയിൽ വിതരണം ചെയ്യേണ്ട പുസ്തകങ്ങളുടെ കണക്കെടുപ്പ് പകുതി ഘട്ടത്തിൽ

പത്തനംതിട്ട : പുതിയ അധ്യയന വർഷം തുടങ്ങാൻ ഒന്നരയാഴ്ച ശേഷിക്കെ പത്തനംതിട്ട ജില്ലയിൽ വിതരണം ചെയ്യേണ്ട പുസ്തകങ്ങളുടെ കണക്കെടുപ്പ് പകുതി ഘട്ടമായതേ ഉള്ളൂവെന്ന് അധികൃതർ പറയുന്നു. 6 മുതൽ 8 വരെയുള്ള ക്ലാസുകളിലെ പാഠ പുസ്തകങ്ങളുടെ വിതരണവും വൈകാൻ സാധ്യത. പത്താം ക്ലാസിലെ പാഠ പുസ്തകത്തിൽ മാത്രമാണ് ഇപ്പോൾ വിതരണം ചെയ്യാൻ തയ്യാറായിരിക്കുന്നത്. സംസ്ഥാനത്ത് ആകെ അച്ചടിക്കേണ്ടത് 3, 57,05,475 പാഠ പുസ്തകങ്ങളാണ്.

1.08 കോടിയോളം പുസ്തകങ്ങളുടെ ബൈൻഡിംഗ് ജോലികളും അവശേഷിക്കുന്നു. എൽ ഡി എഫ് സർക്കാർ അധികാരത്തിൽ നിന്ന് ഇറങ്ങുമ്പോൾ 20 ശതമാനം പുസ്തകങ്ങളുടെ അച്ചടി മാത്രമാണ് പൂർത്തിയായത്.

എന്നാൽ സ്‌കൂളുകൾ തുറക്കുന്നതിന് മുൻപ് പാഠ പുസ്തകങ്ങളുടെ വിതരണം പൂർത്തിയാക്കുമെന്നാണ് അധികാരമേറ്റ യുഡിഎഫ് സർക്കാർ അറിയിച്ചത്. പ്രതിദിനം അച്ചടിക്കാൻ കഴിയുന്നത് 3 ലക്ഷം പുസ്തകങ്ങളാണ്. ഇങ്ങനെയെങ്കിൽ പുസ്തകണ്ടളുടെ പ്രിൻ്റിംഗും ബയൻ്റിംഗും കഴിഞ്ഞ് വിദ്യാർഥികൾക്ക് നൽകണമെങ്കിൽ കുറഞ്ഞത് 40 ദിവസമെങ്കിലും എടുക്കും

നിലവിൽ കെ പി ബി എസിന് 300 കോടി രൂപ പ്രിൻ്റിംഗ് ഇനത്തിൽ സർക്കാർ കൊടുത്തു തീർക്കാനുണ്ട്. തമിഴ്നാട്ടിലെ പേപ്പർ മില്ലുകൾക്കും കുടിശിക കൊടുക്കാനുണ്ട്. ഇതിൽ 7 കോടി രൂപ നൽകാൻ പുതിയ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മേയര്‍ക്കെതിരെ കേസെടുക്കണം : കോടതി

തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ പരാതിയിലാണ്‌ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ടേറ്റ് കോടതി ഉത്തരവ്. മേയർക്കും ഭർത്താവിനും...

നാളെത്തെ ബഹ്റൈൻ- കൊച്ചി സർവിസ് റദ്ദാക്കി: എയർ ഇന്ത്യ

ന്യൂഡൽഹി: നാളെ കൊച്ചിയിലേക്കും തിരിച്ച് ബഹ്റൈനിലേക്കുമുള്ള എയർ ഇന്ത്യഎക്സ്പ്രസ് റദ്ദാക്കി. ഓപറേഷനൽ റീസണാണ് കാരണമെന്നാണ് ഔദ്യോഗിക വിവരം. വ്യാഴം, വെള്ളി, ശനി, തിങ്കൾ ദിവസങ്ങളിലായി നാല് ദിവസം മാത്രമാണ് കൊച്ചിയിലേക്ക് എക്സ്പ്രസ് സർവിസ്...
- Advertisment -

Most Popular

- Advertisement -