Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകുളിക്കാൻ ഇറങ്ങിയ...

കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കോട്ടയം: മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അയ്മനം പൂന്തോട്ടത്തിൽ പ്രേംജിയുടെ മകൻ അഭിഷേക് പി പി (24) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലരയോട് കൂടിയായിരുന്നു സംഭവം. അയ്മനം കല്ലുമട പാലത്തിനടിയിൽ മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു യുവാക്കളുടെ സംഘം.

ഈ യുവാക്കൾ രാവിലെ മുതൽ  മീനച്ചിലാറ്റിൽ നീന്തി കളിക്കുന്നുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. മീനച്ചിലാറ്റിൽ കുളിക്കുന്നതിനിടെ ഇരുകരകളിലേക്കും നീന്തുകയായിരുന്ന അഭിഷേക് കൈകൾ കുഴഞ്ഞ് മുങ്ങി പോകുകയായിരുന്നുവെന്ന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ പറഞ്ഞു.

സുഹൃത്തുക്കൾ ബഹളം വച്ചതോടെ ഓടികൂടിയ നാട്ടുകാർ വിവരം കോട്ടയം അഗ്നിരക്ഷാസേന യൂണിറ്റ് സംഘത്തെ അറിയിച്ചു. അഗ്നിരക്ഷാസേന സംഘവും നാട്ടുകാരും ചേർന്ന് നടത്തിയ അരമണിക്കൂറോളം നീണ്ടുനിന്ന തിരച്ചിലിന് ഒടുവിലാണ് മീനച്ചിലാറ്റിൽ നിന്നും യുവാവിനെ കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റേഷൻ അരിയുടെ അളവിലും വിലയിലും മാറ്റമില്ല : മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം : ഓണക്കാലത്ത് വിവിധ കാർഡുകൾക്കുള്ള റേഷൻ അരി വിഹിതം കുറച്ചെന്നും അരി വില കൂട്ടിയെന്നുമുള്ള ആരോപണം തെറ്റാണെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. അരി വില 10.90 ൽ നിന്ന് 36 ആയി...

ഉമാ തോമസിന് അപകടം സംഭവിച്ച നൃത്ത പരിപാടിയിൽ വേദി ഒരുക്കിയതിൽ മൃദംഗവിഷന് വീഴ്ച പറ്റി : അന്വേഷണ റിപ്പോർട്ട്

കൊച്ചി : ഉമാ തോമസ് എംഎല്‍എയ്ക്ക് അപകടം സംഭവിച്ച നൃത്ത പരിപാടിയിൽ വേദി ഒരുക്കിയ മൃദംഗവിഷന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പൊലീസ് റിപ്പോർട്ട്. സംഭവത്തിൽ ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്ക് (ജിസിഡിഎ) വീഴ്ച...
- Advertisment -

Most Popular

- Advertisement -