Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsജില്ലയില്‍ ഇന്നും...

ജില്ലയില്‍ ഇന്നും നാളെയും  റെഡ് അലേര്‍ട്ട്: രാത്രി യാത്രകള്‍ക്ക് നിരോധനം

പത്തനംതിട്ട: പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.  ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ്.

ജില്ലയില്‍ 21 ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റെഡ് അലര്‍ട്ടിന് സമാനമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 22 ന് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍  മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാൻ സാധ്യത .

അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ പത്തനംതിട്ടയില്‍ രാത്രികാല യാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. മേയ് 19 മുതല്‍ 23 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത് . ഗവിയുള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും നിരോധനം ഉണ്ട് . രാത്രി ഏഴുമണിക്ക് ശേഷമുള്ള യാത്രകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത് . പത്തനംതിട്ട ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ഉത്തരവുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കണ്ണൂരിൽ റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ്

കണ്ണൂർ : കണ്ണൂർ വളപട്ടണത്ത് റെയിൽവെ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ്. പുലർച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്നഗർ ട്രെയിൻ കടന്നു പോകുന്നതിനിടെ ലോക്കോ പൈലറ്റാണ് സ്ലാബ് കണ്ടത്.ഉടൻ ട്രെയിൻ നിർത്താനായതിനാൽ വലിയ അപകടം...

കാസർഗോഡ്‌ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കമ്മൽ മോഷ്ടിച്ച് ഉപേക്ഷിച്ചു

കാസർഗോഡ് : വീട്ടിൽ ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി കമ്മൽ കവർന്ന ശേഷം ഉപേക്ഷിച്ചു. പുലർച്ചെ മൂന്ന് മണിക്ക് കാസർഗോഡ്‌ പടന്നക്കാടാണ് സംഭവം നടന്നത്.  രാവിലെ വീട്ടുകാർ പശുവിനെ കറക്കാൻ തൊഴുത്തിലേക്ക് പോയ സമയം...
- Advertisment -

Most Popular

- Advertisement -