Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് ചൊവ്വാഴ്ച...

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ  അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കാലവര്‍ഷം, ചക്രവാതച്ചുഴി എന്നിവയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ  അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ-കിഴക്കന്‍ അറബിക്കടലില്‍ ഗോവ തീരത്തിന് മുകളിലെ ചക്രവാതച്ചുഴി നിലവില്‍ തീരദേശ കര്‍ണാടകയ്ക്കും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി നിലകൊള്ളുന്നു.

വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളിലുണ്ടായിരുന്ന ചക്രവാതച്ചുഴി നിലവില്‍ മ്യാന്‍മറിനും അതിനോട് ചേര്‍ന്നുള്ള ആന്‍ഡമാന്‍ കടലിനും മുകളിലായി സ്ഥിതി ചെയ്യുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാകിസ്താനിൽ കോടതിക്കു മുന്നിൽ കാർ പൊട്ടിത്തെറിച്ചു ; 12 മരണം

ഇസ്ലാമബാദ് : ഇസ്ലാമബാദിൽ കോടതിക്കു മുന്നിൽ കാർ പൊട്ടിത്തെറിച്ചു.12 പേർ കൊല്ലപ്പെട്ടതായും 20-ലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് .ഉച്ചയോടെയാണ് സംഭവം. ഇസ്ലാമാബാദിലെ ജില്ലാ കോടതി വളപ്പിൽ പാര്‍ക്ക് ചെയ്തിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്. വാഹനത്തിനുള്ളിൽ...

ചിങ്ങമാസ പൂജ : ശബരിമല ക്ഷേത്രനട ഓഗസ്റ്റ് 16 -ന് തുറക്കും

പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കും ഓണാഘോഷങ്ങൾക്കുമായി ശബരിമല ക്ഷേത്ര നട ഓഗസ്റ്റ് 16ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നട തുറന്ന് ദീപം...
- Advertisment -

Most Popular

- Advertisement -