Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzha72-ാമത് നെഹ്റു...

72-ാമത് നെഹ്റു ട്രോഫി ഭാഗ്യചിഹ്നം : എൻട്രികൾ ക്ഷണിച്ചു

ആലപ്പുഴ: പുന്നമടക്കായലിൽ ആഗസ്റ്റ് 22ന് നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ജൂലൈ 08 ന് വൈകിട്ട് അഞ്ച് വരെ എന്‍ട്രികള്‍ നൽകാം. എ-4 സൈസ് ഡ്രോയിംഗ് പേപ്പറിൽ മൾട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്. സൃഷ്ട‌ികൾ മൗലികമായിരിക്കണം.

എൻട്രികൾ അയക്കുന്ന കവറിൽ ’72-ാമത് നെഹ്റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം’ എന്നു രേഖപ്പെടുത്തിയിരിക്കണം. ഒരാൾക്ക് ഒരു എൻട്രിയേ നൽകാനാകൂ. പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ പ്രത്യേകം പേപ്പറിൽ എഴുതി എൻട്രിക്കൊപ്പം സമർപ്പിക്കണം.

കമ്പ്യൂട്ടറിൽ തയ്യാറാക്കിയ എൻട്രികളും സ്വീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടിയ്ക്ക് 10,001 രൂപ സമ്മാനമായി നൽകും. വിലാസം: കൺവീനർ, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ- 688001. ഫോൺ – 0477-2251349. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എ.ഡി.എമ്മിന്റെ ആത്മഹത്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുക്കണം : ടി.എൻ പ്രതാപൻ

തിരുവനന്തപുരം : കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്ക്കെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ പ്രതാപൻ. എൻ.ജി.ഒ അസോസിയേഷൻ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ...

ശബരിമല സ്വർണകൊള്ള കേസ് : മുരാരി ബാബു എൻഎസ്എസ് കരയോഗം ഭാരവാഹിത്വം രാജിവെച്ചു

ചങ്ങനാശ്ശേരി : ശബരിമല സ്വർണ കൊള്ള കേസിൽ പ്രതിപ്പട്ടികയിലുള്ള ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എൻഎസ്എസ് കരയോഗം ഭാരവാഹിത്വം രാജിവെച്ചു. പെരുന്ന എൻഎസ്എസ് വൈസ് പ്രസിഡൻ്റ് സ്ഥാനമാണ് ഒഴിഞ്ഞത്....
- Advertisment -

Most Popular

- Advertisement -