Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsആയത്തുള്ള അലി...

ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾ ഔദ്യോഗികമായി തുടങ്ങി

ടെഹ്‌റാൻ : മുൻ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾ ഔദ്യോഗികമായി തുടങ്ങി. വിലാപയാത്രയടക്കം ഒരാഴ്ച സംസ്കാരച്ചടങ്ങുകൾ നീളും .ടെഹ്റാനിലെ ഇമാം ഖുമൈനി ഗ്രാൻഡ് മുസല്ല പ്രാർഥനാ മന്ദിരത്തിലാണ് പൊതുദർശനമൊരുക്കിയത്.പൊതുദർശനത്തിലും സംസ്കാര ചടങ്ങുകളിലും വിദേശ പ്രതിനിധികളെത്തി ആദരാഞ്ജലികൾ അർപ്പിക്കുന്നത് തുടരുകയാണ്. കബറടക്കച്ചടങ്ങുകളിൽ പങ്കെടുക്കാൻ ജനം നിരത്തുകളിൽ ത‌ടിച്ചുകൂടി.

മൂന്ന് ദിവസത്തേക്ക് ഖമനയിയുടെ മൃതദേഹം ഗ്രാൻഡ് മൊസല്ലയിൽ പൊതുദർശനത്തിന് വെക്കും.ടെഹ്റാനിലെ ചടങ്ങുകൾക്ക് ശേഷം ബുധനാഴ്ച്ച ഖമനയിയുടെ ശരീരം ഇറാഖിലെ നജഫ്,ഖർബല എന്നീ പുണ്യനഗരങ്ങളിലേക്ക് കൊണ്ടുപോകും.വ്യാഴാഴ്ചയാണ്‌ കബറടക്കം.

സുരക്ഷാകാരണങ്ങളാൽ ആയത്തുല്ല അലി ഖമനയിയുടെ മകനും ഇപ്പോഴത്തെ പരമോന്നത നേതാവുമായ ആയത്തുല്ല മുജ്തബ ഖമനയി ചടങ്ങുകളിൽ പങ്കെടുക്കില്ല.ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്നൈൻ,വിദേശകാര്യമന്ത്രി പബിത്ര മാർഗരിത എന്നിവർ പങ്കെടുത്തു .ഫെബ്രുവരി 28ന് നടന്ന അമേരിക്ക-ഇസ്രായേൽ ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊട്ടാരക്കര ടിപ്പർ അപകടം : ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ല ; ജിപിഎസ് ഓഫാക്കി

കൊല്ലം : കൊട്ടാരക്കരയിൽ ടിപ്പർ ഇടിച്ച് മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ കടുത്ത നിയമലംഘനങ്ങൾ.ചവറ സ്വദേശിയായ ഡ്രൈവർ നിസാമിന്‌ ടിപ്പർ ലോറി ഓടിക്കാൻ ലൈസൻസില്ല.ഒരു മാസം മുൻപാണ് ഇയാൾ ഗൾഫിൽ നിന്നും...

വോട്ടർ പട്ടികയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്താൻ നിർണായ നീക്കവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : രാജ്യവ്യാപകമായി വോട്ടർ പട്ടികയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്താൻ നിർണായ നീക്കവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർ പങ്കെടുത്ത യോഗത്തില്‍ മുന്നൊരുക്കങ്ങള്‍ ചർച്ച ചെയ്യുകയും നിർദ്ദേശം...
- Advertisment -

Most Popular

- Advertisement -