Monday, July 6, 2026
No menu items!

subscribe-youtube-channel

HomeNewsജില്ലയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന...

ജില്ലയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിക്ക് കൂടി ഷിഗല്ലാ രോഗം സ്ഥിരീകരിച്ചു

പത്തനംതിട്ട: ജില്ലയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ഒരു കുട്ടിക്ക് കൂടി ഷിഗല്ലാ രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇത് രണ്ടാം തവണയാണ് ഷിഗെല്ല സ്ഥിരീകരിക്കുന്നത്. ആദ്യം ആറന്മുള എഴീക്കാട് ഉന്നതിയിലെ 10 വയസുകാരിക്കാണ് ഷിഗല്ല ബാധിച്ചത്. ഈ കുട്ടിയുടെ വീടിന് സമീപത്ത് തന്നെയുള്ള 8 വയസുകാരിക്കാണ് ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസം മന്ത്രി പി സി വിഷ്ണുനാഥിൻ്റെ അദ്ധ്യക്ഷതയിൽ പത്തനംതിട്ട കളക്ട്രേറ്റിൽ നടന്ന അവലോകന യോഗത്തിൽ ജില്ലയിൽ രണ്ട് കുട്ടികൾ കുടി രോഗബാധ സംശയിച്ച് നിരീക്ഷണത്തിലുണ്ട് എന്ന് പത്തനംതിട്ട ഡിഎം ഒ അറിയിച്ചിരുന്നു. അതിൽ ആറൻമുള സ്വദേശിനിയായ 8 വയസുകാരിക്കാണ് ഇപ്പോൾ ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

ജില്ലയിൽ മറ്റൊരു കുട്ടി കൂടി ഷിഗല്ലാ രോഗബാധ സംശയിച്ച് നിരീക്ഷണത്തിലുണ്ട്. ആദ്യം ഷിഗല്ലാ സ്ഥിരീകരിച്ച എഴീക്കാട് ഉന്നതിയിലെ 10 വയസുകാരിയുടേയും ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ച 8 വയസുകാരിയുടെയും ബന്ധുക്കൾക്ക് രോഗലക്ഷണങ്ങൾ ഇല്ല എന്നും, രോഗബാധ സ്ഥിരീകരിച്ച 10 വയസുകാരിയുടേയും 8 വയസുകാരിയുടെയും നിരീക്ഷണത്തിലുള്ള കുട്ടിയുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും, ഡിഎം ഓ ഡോ. എൽ അനിതകുമാരി അറിയിച്ചിരുന്നു.

പഴകിയ ഭക്ഷണമാണ് രോഗബാധക്ക് കാരണമായത് എന്നാണ് ഇത് സംബന്ധിച്ച ആരോഗ്യ വകുപ്പിൻ്റെ പ്രാഥമിക നിഗമനം. ഇപ്പാൾ രോഗബാധ സ്ഥിരീകരിച്ച 8 വയസുകാരിയും ആദ്യം രോഗം സ്ഥിരീകരിച്ച 10 വയസുകാരിയും തലേ ദിവസത്തെ പൊറോട്ടായും ചിക്കനും കഴിച്ചിരുന്നതായും, നിരീക്ഷണത്തിലുള്ള കുട്ടി പഴകിയ പഫ്സ് കഴിച്ചിരുന്നതായും ഡിഎം ഓ അവലോകന യോഗത്തിൽ പറഞ്ഞിരുന്നു.

അവലോകന യോഗത്തിലെ തീരുമാനമനുസരിച്ച് നാളെ പത്തനംതിട്ട ജില്ലയിൽ പകർച്ച വ്യാധി പ്രതിരോധ ബോധവത്ക്കരണ ദിനമായി ആചരിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 25-09-2025 Karunya Plus KN-591

1st Prize ₹1,00,00,000/- PH 430879 (KOLLAM) Consolation Prize ₹5,000/- PA 430879 PB 430879 PC 430879 PD 430879 PE 430879 PF 430879 PG 430879 PJ 430879 PK 430879...

ടെക്‌നിക്കൽ ഹൈസ്‌കൂൾ എട്ടാം ക്ലാസ് പ്രവേശനം

കോട്ടയം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പാമ്പാടി ഏഴാം മൈലിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂളിലേക്ക് എട്ടാം ക്ലാസ് പ്രവേശനത്തിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. www.polyadmission.org/ths എന്ന വെബ്‌സൈറ്റ് മുഖേനയും സ്‌കൂൾ ഓഫീസിൽ...
- Advertisment -

Most Popular

- Advertisement -