Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsChennaiവിജയ് കരൂരില്‍...

വിജയ് കരൂരില്‍ : ദുരന്തബാധിതര്‍ക്ക് നിയമന ഉത്തരവുകള്‍ കൈമാറും

ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കരൂരിലെത്തി. ടിവികെയുടെ പ്രചാരണ റാലിയിലുണ്ടായ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ നേരില്‍ കണ്ട് ആശ്വസിപ്പിക്കുന്നതിനൊപ്പം അര്‍ഹരായ 32 കുടുംബാംഗങ്ങള്‍ക്കുള്ള താല്‍ക്കാലിക ആശ്രിത നിയമന ഉത്തരവുകള്‍ വിജയ് നേരിട്ട് കൈമാറും.

മരിച്ച 41 പേരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള നീക്കത്തിന് ഹൈക്കോടതി അനുമതി നല്‍കിയതിനു പിന്നാലെയാണ് വിജയ് കരൂരിലെത്തിയത്. ഭരണകക്ഷിയായ ടിവികെയുടെ നയപരമായ തീരുമാനങ്ങളില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിജയ്ക്ക് അനുകൂല വിധി പുറപ്പെടുവിച്ചത്.

എങ്കിലും ഈ നിയമനങ്ങള്‍ താല്‍ക്കാലികമായിരിക്കുമെന്നും കോടതിയുടെ അന്തിമ ഉത്തരവിന് വിധേയമായിരിക്കുമെന്നും ജഡ്ജിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ദുരന്തബാധിതര്‍ക്ക് ജോലി നല്‍കുന്നത്, ദുരന്തവുമായി ബന്ധപ്പെട്ട് നടക്കുന്ന സിബിഐ അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ കാരണമാകുമെന്നും കാണിച്ച് ഡിഎംകെ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

കഴിഞ്ഞ സെപ്റ്റംബര്‍ 27ന് നടന്ന ടിവികെ റാലിയിലെ തിക്കിലും തിരക്കിലും പെട്ടാണ് കുട്ടികളടക്കം 41 പേര്‍ മരിച്ചത്. റാലിയിലെ അശാസ്ത്രീയ ക്രമീകരണങ്ങളാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് ഡിഎംകെ ആരോപിക്കുമ്പോള്‍, തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ്‌ നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് മരണങ്ങളെന്നാണ് ടിവികെ നിലപാട്. നിലവില്‍ കേസില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയമസഭയ്ക്ക് അകത്തേക്ക് ഗവർണർ‌ക്കൊപ്പം ഡിജിപി : പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗുരുതര പ്രോട്ടോക്കോൾ ലംഘനം .ഗവർണർ രാജേന്ദ്ര അർലേക്കർക്കൊപ്പം സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖർ നിയമസഭയ്ക്ക് അകത്ത് പ്രവേശിച്ചു.പിന്നീട് മറ്റൊരു വഴിയിലൂടെ...

വിവാഹവാഗ്ദാനം നൽകി ലൈംഗിക പീഡനം : യുവാവ് അറസ്റ്റിൽ

കോഴഞ്ചേരി : രണ്ടുമാസം മുമ്പ് പരിചയപ്പെട്ട 21 കാരിയെ വിവാഹവാഗ്ദാനം ചെയ്തശേഷം ബലാത്സംഗം ചെയ്ത  കേസിൽ യുവാവിനെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാട്ടാക്കട മുതിയവിള ചിത്തിരനിവാസിൽ കിരൺ രാജ് (21) ആണ്പിടിയിലായത്.രണ്ടുവർഷത്തിലധികമായി...
- Advertisment -

Most Popular

- Advertisement -