Saturday, September 12, 2026
No menu items!

subscribe-youtube-channel

HomeNewsഗവി പ്രിയദർശിനി...

ഗവി പ്രിയദർശിനി ബസിൽ പരമാവധി യാത്രക്കാരുടെ എണ്ണം 55 ആക്കി

പത്തനംതിട്ട:  കെ എസ് ആർ ടി സി ഗവി പ്രിയദർശിനി ബസിൽ പരമാവധി യാത്രക്കാരുടെ എണ്ണം 55 ആക്കി. യാത്രക്കാരെ കുത്തിനിറച്ചുകൊണ്ടുള്ള ഗവിയിലേക്കുള്ള പ്രിയദർശിനി ബസിന്റെ യാത്രയിൽ നേരത്തെ തന്നെ ധാരാളം പരാതി ഉയർന്നിരുന്നു. അപകടകരമായ വളവുകളുള്ള വനപാത ആയതിനാൽ അപകടസാധ്യത ഏറെയാണ്. ഇതാണ് യാത്രക്കാരെ കുറയ്ക്കാൻ കാരണമായത്.

കഴിഞ്ഞ ദിവസം പത്തനംതിട്ട ഡിപ്പോയിൽ നിന്നും രാവിലെ ആറരയ്ക്ക് പുറപ്പെട്ട ബസ് ഗവിയിൽ നിന്നും 30 കിലോമീറ്റർ അകലെ കാറ്റാടിക്കുന്നിലെത്തിയപ്പോൾ തകരാറിലായി. കെഎസ്ആർടിസി ബജറ്റ് ടൂറിസം ബസിൽ ഉണ്ടായിരുന്ന മെക്കാനിക് ബസിന്റെ സാങ്കേതിക പ്രശ്‌നം പരിഹരിക്കുകയും യാത്ര തുടരുകയുമായിരുന്നു. സംഭവസമയം എഴുപതോളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. ബസിന്റെ സീറ്റിംഗ് കപ്പാസിറ്റി 35 ആണെന്നിരിക്കെയാണ് ഇത്രയും യാത്രക്കാർ ബസിൽ കയറിയത്. പിന്നിട്ട് തകരാർ പരിഹരിച്ച് ബസ് ഡിപ്പോയിൽ എത്തിക്കുക ആയിരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കന്നിമാസ പൂജകൾക്കായി ശബരിമല നട 16 ന് തുറക്കും

ശബരിമല : കന്നിമാസ പൂജകൾക്കായി ശബരിമല അയ്യപ്പ ക്ഷേത്രം 16 ന് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം...

പത്തനംതിട്ടയിലെ ദുരന്തബാധിത മേഖലകൾ മുഖ്യമന്ത്രി സന്ദർശിച്ചു

ആറന്മുള: പത്തനംതിട്ടയിലെ ദുരന്തബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. എല്ലാ സ്ഥലത്തും ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി രണ്ട് ഹെലികോപ്ടറുകൾ സജ്ജമാണ്. എൻഡിആർഎഫ് സംഘത്തെയും പോലീസിനെയും ഫയർഫോഴ്‌സിനേയും എല്ലാസ്ഥലത്തും നിർത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു....
- Advertisment -

Most Popular

- Advertisement -