Tuesday, November 17, 2026
No menu items!

subscribe-youtube-channel

HomeNewsകണ്ഠരര് ബ്രഹ്‌മദത്തനെ...

കണ്ഠരര് ബ്രഹ്‌മദത്തനെ ശബരിമല തന്ത്രിയാക്കാൻ സാധ്യത

പത്തനംതിട്ട : കണ്ഠരര് രാജീവരുടെ മകന്‍ കണ്ഠരര് ബ്രഹ്‌മദത്തനെ ശബരിമല തന്ത്രിയാക്കാൻ സാധ്യത. നിലവിലെ തന്ത്രി കണ്ഠരര് രാജീവരുടെ ആവശ്യം അംഗീകരിക്കുമെന്നാണ് സുചന. ബ്രഹ്‌മദത്തനെ തന്ത്രിയാക്കാന്‍ ദേവസ്വം ബോര്‍ഡില്‍ ഭൂരിപക്ഷ അഭിപ്രായമുയര്‍ന്നെന്നും വിവരമുണ്ട്. ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും.

താഴമണ്‍ കുടുംബത്തെ മാറ്റേണ്ട സാഹചര്യം ഇല്ലെന്നും ഇക്കാര്യം കോടതിയെ അറിയിക്കാനുമാണ് ബോര്‍ഡ് നീക്കം. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് വിഷയത്തിന്‍ അന്തിമ തീരുമാനമെടുക്കുക. ശബരിമല തന്ത്രിയാകാന്‍ ബ്രഹ്‌മദത്തന്‍ യോഗ്യനാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ പറഞ്ഞു. 

ബ്രഹ്‌മദത്തനെ തന്ത്രിയാക്കുന്നതിൽ ബോര്‍ഡിന് വിരോധമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടതി നിരീക്ഷിക്കുന്ന കേസ് ആയതുകൊണ്ട് കോടതിയുടെ അഭിപ്രായം തേടുമെന്നും താഴമണ്‍ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രഗസ ചുഴലിക്കാറ്റ് : തായ്‌വാനിൽ 17 മരണം

ബീജിംഗ് : ദക്ഷിണ ചൈനയിലുണ്ടായ രഗസ ചുഴലിക്കാറ്റിൽ 20 ലക്ഷത്തോളം ആളുകളെ ഭരണകൂടം സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിച്ചു.കാറ്റിലും മഴയിലും കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. തായ്‌വാനിൽ 17 പേർ മരിച്ചു. 90 ലധികം...

‘മൂക്കുത്തി അമ്മൻ 2 – മഹാശക്തി’ നവംബർ 6-ന് തിയേറ്ററുകളിലെത്തും

ചെന്നൈ : നയൻതാര നായികയാകുന്ന ‘മൂക്കുത്തി അമ്മൻ 2 – മഹാശക്തി’ നവംബർ 6-ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. സുന്ദർ സി സംവിധാനം ചെയ്യുന്ന ചിത്രം വേൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി...
- Advertisment -

Most Popular

- Advertisement -