Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂർ -മനയ്ക്കച്ചിറ ...

കുറ്റൂർ -മനയ്ക്കച്ചിറ  റോഡിൽ ജലവിഭവ വകുപ്പിന്റെ ചതിക്കുഴി

തിരുവല്ല: കുറ്റൂർ -മനയ്ക്കച്ചിറ റോഡിൽ  മഠത്തിൽപ്പടിയിൽ ജലവിഭവ വകുപ്പിന്റെ ചതിക്കുഴി. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് പതിവായി. പൈപ്പ് നന്നാക്കാൻ ജല അതോറിറ്റി എടുത്ത കുഴികളാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. പൈപ്പ് പൊട്ടലും നന്നാക്കലും കഴിഞ്ഞ്  കുറച്ച് മണ്ണ് ഇട്ടിട്ട് പോകുന്നതല്ലാതെ റോഡ് പൂർവ്വസ്ഥിതിയിലാക്കുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്.

കഴിഞ്ഞദിവസം ഇരുചക്ര വാഹനത്തിൽ എത്തിയ ആൾ കുഴിയിൽ വീണ് സാരമായി പരിക്കേറ്റിരുന്നു. അപകടങ്ങൾ പതിവായതോടെ നാട്ടുകാർ അധികൃതരെ പരാതി അറിയിച്ചെങ്കിലും ഫലം ഉണ്ടായില്ല. മഴ തുടങ്ങിയതോടെ കുഴി അടച്ചിരുന്ന മണ്ണ് പൂർണമായും ഒഴുകിപ്പോയ നിലയിലാണ്. രാത്രിയാണ് അപകടങ്ങൾ ഏറെയും ഉണ്ടാകുന്നത്. മറ്റു സ്ഥലങ്ങളിൽ എത്തുന്നവരാണ് അപകടത്തിൽപ്പെടുന്നവരിൽ ഏറെയും.

രാത്രി സമയങ്ങളിൽ  തിരിച്ചറിയാനാകാതെ വേഗത്തിൽ എത്തുന്ന വലിയ വാഹനങ്ങൾ കുഴിയിൽ വീണ് നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടാകുന്നത്. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി കുഴിയെടുത്ത് മാസങ്ങള്‍ക്ക് മുന്‍പ് ജോലികള്‍ പൂര്‍ത്തീകരിച്ചിട്ടും കുഴി കൃത്യമായി മൂടാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും ഇതാണ് അപകടത്തിന് ഇടയാക്കിയതെന്നും നാട്ടുകാര്‍ ആരോപിച്ചു.

നൂറുകണക്കിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും മറ്റ് യാത്രക്കാരും ഒട്ടനവധി വാഹനങ്ങളും നിത്യേന കടന്നുപോകുന്ന തിരക്കേറിയ റോഡാണിത്. നാട്ടുകാരുടെ  പരാതിയെ തുടർന്ന്  കുറ്റൂർ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ദീപ  ആർ നായർ  തിരുവല്ല ജലവിഭവവകുപ്പിൻ്റെ കാര്യാലയത്തിൽ  പരാതി നൽകിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ.ജി ജോർജ്ജ് ഫിലിം ഫെസ്റ്റിവൽ  ഉദ്ഘാടനം

തിരുവല്ല : എം.ജി സോമൻ ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ നടന്ന കെ.ജി ജോർജ്ജ് ഫിലിം ഫെസ്റ്റിവൽ കേരള ചലചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. നടി മേനക, നിരൂപകൻ വിജയകൃഷ്ണൻ, ഫൗണ്ടേഷൻ ചെയർമാൻ...

ചങ്ങനാശേരി അതിരൂപത മാതൃവേദിയുടെ 46-ാം ജന്മദിനാഘോഷം

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത മാതൃവേദിയുടെ 46-ാം ജന്മദിനാഘോഷം 'ജനനി 2026' എന്ന പേരിൽ തെള്ളകം-പുഷ്പഗിരി സെന്റ് ജോസഫ്സ് പള്ളിയിൽ വച്ച് നടന്നു. മേജർ ആർച്ച്ബിഷപ്പ് എമരിത്തൂസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആഘോഷ...
- Advertisment -

Most Popular

- Advertisement -