Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorതെരുവുനായ ആക്രമണത്തിൽ...

തെരുവുനായ ആക്രമണത്തിൽ വയോധികന് പരിക്ക്

ചെങ്ങന്നൂർ: വെൺമണിയിൽ തെരുവുനായ ആക്രമണത്തിൽ വയോധികന് പരിക്ക്. വെൺമണി കണ്ടങ്കരയിൽ കെ.എസ് ദാനിയേലിനെ (കുഞ്ഞുമോൻ 83) ആണ് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്. ദാനിയേലിന്റെ മുഖത്തും കാലിലുമാണ് കടിയേററത്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ ആയിരുന്നു സംഭവം.

മാർത്തോമ്മാ പള്ളിക്ക് സമീപം മാടക്കട നടത്തുന്ന ആളാണ് ദാനിയേൽ. രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ചുണ്ടിനും കണ്ണിന്റെ വശത്തും കാലിനും  മുറിവേറ്റിട്ടുണ്ട്. ഇയാളുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നായയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുത്തിയത്. പരിക്കേറ്റ ദാനിയേലിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുനെൽവേലിയിൽ മാലിന്യം തള്ളിയ കേസ് : ‍മലയാളി സൂപ്പർവൈസർ ഉൾപ്പെടെ രണ്ടുപേർകൂടി അറസ്റ്റിൽ

തിരുനെൽവേലി: തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യം തള്ളിയ സംഭവത്തിൽ മലയാളി ഉൾപ്പെടെ രരണ്ടുപേർകൂടി അറസ്റ്റിൽ.കണ്ണൂർ സ്വദേശി നിഥിൻ ജോർജ്, ലോറി ഉടമ ചെല്ലദുരെ എന്നിവരെയാണു സുത്തമല്ലി പൊലീസ് അറസ്റ്റ് ചെയ്തത്.മെഡിക്കൽ മാലിന്യമെത്തിച്ച ലോറി കഴിഞ്ഞ...

നെന്മാറ ഇരട്ടക്കൊലക്കേസ് : ചെന്താമരയ്ക്ക് വധശിക്ഷ

പാലക്കാട് :  പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി . ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെന്നത്ത് ജോർജാണ് ശിക്ഷ...
- Advertisment -

Most Popular

- Advertisement -