Friday, September 4, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruചരിത്രം കുറിച്ച്...

ചരിത്രം കുറിച്ച് ഐഎസ്ആർഒ : ജിഎസ്എൽവി EOS-05 ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

ബെംഗളൂരു : ഐ.എസ്.ആർ.ഒ.യുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-05 വഹിച്ചുകൊണ്ടുള്ള ജി.എസ്.എൽ.വി. എഫ്17 റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിലെ രണ്ടാം ലോഞ്ച് പാഡിൽനിന്ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം.

ഇന്ത്യൻ ഭൂപ്രദേശത്തിന്റെ തത്സമയ ചിത്രം നൽകാൻ ശേഷിയുള്ള ജിയോ ഇമേജിങ് ഉപഗ്രഹമായ ജിസാറ്റ്–1എ (ഇഒഎസ്–05) ആണ് ഭ്രമണപഥത്തിലെത്തിച്ചത്. GISAT-1A എന്ന പേരിലും അറിയപ്പെടുന്ന EOS-05 ചുഴലിക്കാറ്റ്, പ്രളയം, കാട്ടുതീ തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ നിരീക്ഷണത്തിന് സഹായമാകും.

ഐഎസ്ആർഒയുടെ ഈ സാമ്പത്തികവർഷത്തെ ആദ്യ വിജയമാണ് ഇതെന്ന് ചെയർമാൻ ഡോ. വി. നാരായണൻ പറഞ്ഞു.ഈ വർഷം ഐഎസ്ആർഒ ആറ് വിക്ഷേപണങ്ങൾ കൂടി ലക്ഷ്യമിടുന്നുണ്ടെന്നും ഗഗൻയാന്റെ ആളില്ലാ ബഹിരാകാശ ദൗത്യത്തിനായുള്ള പ്രവർത്തനങ്ങൾ ഊർജസ്വലമായി പുരോഗമിക്കുകയാണെന്നും അഅദ്ദേഹം വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം: 2024  അൽപശി ഉത്സവം കൊടിക്കയർ ഏറ്റുവാങ്ങി

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിനു കൊടിയേറ്റിനുളള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന ചടങ്ങിൽ ജയിൽ സുപ്രണ്ട്  സജീവ് എസ്സിൽ നിന്നും ക്ഷേത്രം മാനേജർ ബി. ശ്രീകുമാർ ഏററുവാങ്ങി. ക്ഷേത്രം...

വൈക്കത്ത് അഷ്ടമി : ഭക്തിയുടെ നിറവിൽ ആയിരങ്ങൾ

കോട്ടയം : വ്യാഘ്രപാദ മഹര്‍ഷിക്ക് പരമേശ്വര ദര്‍ശനം ലഭിച്ചതിന്റെ പുണ്യസ്മരണയില്‍ ആയിരങ്ങള്‍ വൈക്കത്ത് അഷ്ടമി തൊഴുതു. പുലര്‍ച്ചെ നാലരമുതല്‍ വൈക്കത്തപ്പനെ തൊഴാനായി നാലു ഗോപുരങ്ങളിലും നീണ്ടനിര ആയിരുന്നു. അഷ്ടമി പ്രാതല്‍ ഊട്ടുപുരയില്‍ പത്തരയോടെ...
- Advertisment -

Most Popular

- Advertisement -