ചങ്ങനാശേരി : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഷ്ട്രീയ നീക്കങ്ങളാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാഷ്ട്രീയമായി ഇഡി ചെയ്യുന്ന കാര്യങ്ങൾ രാഷ്ട്രീയമായിത്തന്നെ നേരിടും. കരുവന്നൂർ ബാങ്കിൽ ചിലർ തെറ്റായ കാര്യങ്ങൾ ചെയ്തപ്പോൾ ശക്തമായ നടപടിയെടുത്തു. എന്നാൽ ഇ ഡി അവിടെ ചെന്ന് പാർട്ടിയെ തന്നെ പ്രതിയാക്കിയെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
കരിവന്നൂരിൽ മാപ്പ് സാക്ഷികളുടെ കയ്യിൽ നിന്നും സ്റ്റേറ്റ്മെന്റുകൾ വാങ്ങി സിപിഐഎമ്മിനെ പ്രതിയാക്കി. ഏജൻസികൾ നടത്തുന്ന ഇത്തരം രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും പിണറായി വ്യക്തമാക്കി. എന്നാൽ തനിക്കെതിരായ കേസിനെ കുറിച്ച് പിണറായി പ്രതികരിച്ചില്ല .





