ഇടുക്കി : അടിമാലിയിൽ ഒരു വയസുള്ള ഇരട്ടക്കുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ചു.വലിയകാട്ടിൽ അഫ്സൽ–സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാനും റിഹാനുമാണ് മരിച്ചത്.വീട്ടിൽ സൂക്ഷിച്ചിരുന്ന പെയിൻ്റിന് ചേർക്കുന്ന തിന്നർ താഴെ വീണെന്നും ഇത് അബദ്ധവശാൽ കുട്ടികൾ കഴിച്ചെന്നുമാണ് മാതാപിതാക്കൾ നൽകിയ മൊഴി.
എന്നാൽ ഈ മൊഴി പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് അടിമാലി പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി.രാസപരിശോധന ഫലവും പോസ്റ്റുമോർട്ടം റിപ്പോർട്ടും ലഭിച്ച ശേഷം മാത്രമേ കൃത്യമായ നിഗനത്തിലേക്ക് എത്താൻ കഴിയൂ എന്ന് പൊലീസ് അറിയിച്ചു.





