Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeCareerകേന്ദ്ര സർവീസിൽ...

കേന്ദ്ര സർവീസിൽ പ്ലസ് ടു യോഗ്യതയുള്ളവർക്ക് അവസരം

തിരുവനന്തപുരം : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) കമ്മീഷൻ നടത്തുന്ന കമ്പൈൻഡ് ഹയർ സെക്കൻഡറി (10+2) ലെവൽ എക്സാമിനേഷൻ 2026 (CHSL) ലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ​ഗവൺമെൻ്റിൻ്റെ വിവിധ മന്ത്രാലയങ്ങളിലേക്കും വകുപ്പുകളിലേക്കും ഗ്രൂപ്പ്-സി തസ്തികകളായ ലോവർ ഡിവിഷണൽ ക്ലർക്ക് (LDC), ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (JSA), ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO) എന്നീ തസ്തികകളിലേക്കാണ് നിയമനം.

ഏകദേശം 2,536 ഒഴിവുകളാണുള്ളത്. പ്ലസ് ടു (10+2) അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBE) രണ്ട് ഘട്ടങ്ങളിലായി നടത്തും. സ്ത്രീകൾ, SC, ST, PwBD, വിമുക്ത ഭടന്മാർ എന്നിവർ ഒഴികെയുള്ള ഉദ്യോ​ഗാർത്ഥികൾ 100 രൂപ പരീക്ഷാ ഫീസ് അടയ്ക്കണം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://ssc.gov.in, https://ssckkr.kar.nic.in വഴി ഓൺലൈനായി അപേക്ഷിക്കാം. 2026 ഒക്ടോബർ ഏഴിനാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ കൂപ്പൺ വിതരണോദ്ഘാടനം നടന്നു

ആറന്മുള  : ഈ മാസം 26 ന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യയുടെ കൂപ്പൺ വിതരണോദ്ഘാടനം നടന്നു പള്ളിയോട സേവാസംഘവും  തിരുവിതാംകൂർ ദേവസ്വം ബോർഡും  ചേർന്നുള്ള  നിർവ്വഹണ സമിതി നിർദ്ദേശം  അനുസരിച്ചുള്ള ...

നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം : രണ്ടു യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ

ആലപ്പുഴ : തകഴി കുന്നുമ്മലിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചു മൂടിയയതായി സംശയം. സംഭവത്തിൽ രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ ചേർത്തല പൂച്ചാക്കൽ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കുഴിച്ചുമൂടിയത്.സംഭവത്തിൽ യുവതിയുടെ...
- Advertisment -

Most Popular

- Advertisement -