Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKollamചടയമംഗലം ജടായുപ്പാറയിലേക്ക് ...

ചടയമംഗലം ജടായുപ്പാറയിലേക്ക്  പടവുകൾ പണിയുന്നതിലേക്ക് ധനസമാഹരണം തുടങ്ങി

കൊല്ലം: ചടയമംഗലം ജടായുപ്പാറയിലേക്ക് നടന്നുകയറുവാൻ  പടവുകൾ പണിയുന്നതിലേക്ക് ചെന്നൈയിൽ ധനസമാഹരണം ഊർജിതപ്പെടുന്നതിന് വിവിധ ആധ്യാത്മിക സാംസ്ക്കാരിക രംഗത്തെ പ്രമുഖരുടെ യോഗം തീരുമാനിച്ചു. അണ്ണാ നഗർ അയ്യപ്പ ക്ഷേത്രത്തിൽ നടന്ന ഭക്തജന യോഗം പദം പദം രാമ പാദം എന്ന പദ്ധതിക്ക് പൂർണ പിന്തുണ വാഗ്ദാനം ചെയ്തു.

ശ്രീരാമഭക്തനായ അരശു മൂന്നു പടവുകൾക്കുള്ള തുക ട്രസ്റ്റിന്റെ രക്ഷാധികാരി കുമ്മനം രാജശേഖരന് കൈമാറി ഉൽഘാടനം നിർവഹിച്ചു.ചടങ്ങിൽ ചെന്നൈ മലയാളി അസോസിയേഷൻ പ്രസിഡന്റ് ശിവദാസൻ പിള്ള ആധ്യക്ഷത വഹിച്ചു. അയ്യപ്പ ക്ഷേത്രം പ്രസിഡൻറ് ജനാർദ്ദനൻ, വാസുക്കുട്ടൻ നായർ, ടിഎൻഎസ്എസ് പ്രസിഡൻറ് മധുസൂദനൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ട : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ഡാമുകളില്‍ നിന്ന് നിയന്ത്രിത അളവില്‍ ജലം പുറത്തു വിടുന്നതിനാല്‍ അപകട സാധ്യത കണക്കിലെടുത്ത് പമ്പാനദിയില്‍ പള്ളിയോടങ്ങള്‍, വള്ളങ്ങള്‍, ബോട്ടുകള്‍, കടത്ത് എന്നിവ ഇറക്കുന്നതിനും...

പരുമല തിരുമേനി സാമൂഹിക സമത്വത്തിനുവേണ്ടി നിലകൊണ്ട വിശുദ്ധന്‍ : മേധാ പട്കര്‍

പരുമല: സാമൂഹിക സമത്വത്തിനും സമാധാനത്തിനും നീതിക്കും വേണ്ടി യത്‌നിച്ച വിശുദ്ധനായിരുന്നു പരിശുദ്ധ പരുമല തിരുമേനി എന്ന് പ്രശസ്ത പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ പറഞ്ഞു.  പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള...
- Advertisment -

Most Popular

- Advertisement -