Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsവാഴത്തോപ്പിൽ പുതിയ...

വാഴത്തോപ്പിൽ പുതിയ പാറമടയ്ക്ക് അനുമതി നൽകിയ സംഭവം: കോന്നി പഞ്ചായത്ത് ഭരണസമിതിയിൽ ഭിന്നത

പത്തനംതിട്ട: കോന്നി വാഴത്തോപ്പ് ഭാഗത്ത് പുതിയ പാറമടയ്ക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് കോന്നി പഞ്ചായത്ത് ഭരണസമിതിയിൽ ഭിന്നത. പാറമടയ്ക്ക് അനുമതി നൽകിയ നടപടിയിൽ പ്രതിഷേധിച്ച് ഭരണസമിതിയിലെ ഒരു വിഭാഗം മുഖ്യമന്ത്രിക്ക് പരാതി നൽകി. വിഷയത്തിൽ പഞ്ചായത്ത് ഭരണസമിതിക്കുള്ളിലും പ്രദേശത്തും പ്രതിഷേധം ശക്തമായി.

കോന്നി–മെഡിക്കൽ കോളജ് റോഡിൽ ആനക്കുത്തിനും മഞ്ഞക്കടവിനും ഇടയിലുള്ള വാഴത്തോപ്പ് ഭാഗത്താണ് പുതിയ പാറമട പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കോട്ടപ്പാറ കാച്ചാനത്ത് കോട്ട ക്ഷേത്രത്തിന് സമീപമുള്ള കുന്നിലാണ് പാറ ഖനനം നടക്കുന്നത്. പാറമടയ്ക്ക് ആവശ്യമായ നിയമപരമായ അനുമതികളെല്ലാം ലഭിച്ചിട്ടുണ്ടെന്നാണ് ഉടമകളുടെ വാദം

എന്നാൽ, അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട നടപടികളിലാണ് പഞ്ചായത്ത് ഭരണസമിതിയിലെ ഒരു വിഭാഗം ഇപ്പോൾ എതിർപ്പ് ഉന്നയിച്ചിരിക്കുന്നത്. പാറമട പ്രവർത്തനം ആരംഭിച്ചതോടെ പ്രദേശത്ത് ജനകീയ പ്രതിഷേധവും ശക്തമായി. പാറമടയിലേക്ക് എത്തിയ വാഹനങ്ങൾ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. സ്ഥലത്ത് പൊലീസ് എത്തുകയും ചെയ്തു.

വർഷങ്ങളായി പ്രദേശത്ത് പാറമട ആരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ അത് സാധ്യമായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പാറമടയിലെ തുടർച്ചയായ സ്ഫോടനങ്ങളും ഖനനവും പ്രദേശത്തിന്റെ ഭൂപ്രകൃതിയെ ബാധിക്കുമെന്ന ആശങ്കയാണ് നാട്ടുകാർ ഉയർത്തുന്നത്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ അപകടങ്ങൾക്ക് ഇത് കാരണമാകാമെന്നും ഭൂഗർഭ ജലനിരപ്പ് താഴുകയും കിണറുകളും നീരുറവകളും വറ്റുകയും ചെയ്യാനുള്ള സാധ്യതയുണ്ടെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു

കോന്നി, ഐരവൺ പ്രദേശങ്ങൾ വനമേഖലയോടും അച്ചൻകോവിലാറിനോടും ചേർന്നുകിടക്കുന്നതിനാൽ മലനിരകളിലെ ഖനന പ്രവർത്തനങ്ങൾ കൂടുതൽ സൂക്ഷ്മമായി പരിശോധിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പാറമടയിലേക്ക് വലിയ ടിപ്പർ ലോറികൾ നിരന്തരം എത്തുന്നത്  റോഡുകൾക്ക് കേടുപാടുണ്ടാക്കാനും പൊടിശല്യം വർധിപ്പിക്കാനും ഇടയാക്കുമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട് .

കോന്നി മെഡിക്കൽ കോളജിന്റെ സമീപപ്രദേശത്താണ് പാറമട പ്രവർത്തിക്കുന്നതെന്നതും പ്രതിഷേധത്തിൻ്റെ പ്രധാന കാരണമാണ്. പാറ പൊട്ടിക്കുന്നതിനുള്ള സ്ഫോടനങ്ങളിൽ നിന്നുള്ള പ്രകമ്പനവും വലിയ ശബ്ദവും സമീപത്തെ ജനവാസ കേന്ദ്രങ്ങളെയും മെഡിക്കൽ കോളജ് മേഖലയെയും ബാധിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്.

വലിയ വാഹനങ്ങളുടെ വരവും പോക്കും പൊടിശല്യവും മെഡിക്കൽ കോളജിന്റെ പ്രവർത്തനത്തെയും ബാധിക്കുമെന്ന ആരോപണവും നാട്ടുകാർ ഉന്നയിക്കുന്നു.
പഞ്ചായത്ത് ഭരണസമിതിയിലെ ഒരു വിഭാഗം തന്നെ അനുമതി നടപടിക്കെതിരെ രംഗത്തെത്തുകയും മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തതോടെ വിഷയം കൂടുതൽ വിവാദമായിരിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റോഡിലെ ഓടയ്ക്ക് വേണ്ടിയെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവ് മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം പുരവൂര്‍കോണത്ത് റോഡിലെ ഓടയ്ക്ക് വേണ്ടിയെടുത്ത കുഴിയിലേക്കു ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു . ടെക്‌നോപാര്‍ക്ക് ജീവനക്കാരനായ കരകുളം ഏണിക്കര ദുര്‍ഗ്ഗാ ലൈന്‍ ശിവശക്തിയില്‍ ആകാശ് മുരളി(30)യാണ് മരിച്ചത്. പുലര്‍ച്ചെ...

യുവമോർച്ച കാർഗിൽ വിജയ് ദിവസ് ദീപശിഖ പ്രയാണം നടത്തി

പത്തനംതിട്ട : കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീപശിഖ പ്രയാണം സംഘടിപ്പിച്ചു. പത്തനംതിട്ട നഗരത്തിൽ യുദ്ധസ്മാരകത്തിൽ നിന്ന് ദീപശിഖ പ്രയാണം ആരംഭിച്ചു. ഇന്ത്യ - ബംഗ്ലാദേശ് വിമോചന...
- Advertisment -

Most Popular

- Advertisement -