തിരുവനന്തപുരം : മുട്ടിൽ മരംമുറി കേസിൽ ആഭ്യന്തര വകുപ്പിന്റെ അന്വേഷണം ആവശ്യപ്പെട്ട് വനംമന്ത്രി ഷിബു ബേബി ജോൺ.മരം മുറിയിലേക്ക് നയിച്ച റവന്യു വകുപ്പിന്റെ വിവാദ ഉത്തരവ് പുറത്തിറങ്ങിയതിൽ ചീഫ് സെക്രട്ടറിയായി വിരമിച്ച അന്നത്തെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ . ജയതിലകിന്റെ പങ്ക് അന്വേഷിക്കണമെന്ന് കേസിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് മാത്യു ആവശ്യപ്പെട്ടിരുന്നു.
റിപ്പോർട്ടർ ടിവി ഓഫീസിൽ വെച്ച് കേസിലെ മൂന്ന് പ്രതികൾ ചേർന്ന് ഗൂഢാലോചന നടത്തിയതായി ഒരു മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തിയിരുന്നു. കേസിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാഹചര്യം കഴിഞ്ഞ സർക്കാർ ഉണ്ടാക്കിയെന്നാണ് സംശയമെന്നും വനംവകുപ്പ് മന്ത്രി ഷിബുബേബി ജോൺ പറഞ്ഞു.





