Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeFeaturedCinemaരാജമൗലി- ഫഹദ്...

രാജമൗലി- ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ്

കൊച്ചി:  എസ്. എസ്. രാജമൗലി- ഫഹദ് ഫാസിൽ ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ന്റെ കേരള പ്രീ-റിലീസ് ഇവന്റിനായി കൊച്ചിയിലെത്തിയ അദ്ദേഹത്തെ കാണാനായി  ലുലു മാളിലെ വേദി  സാക്ഷ്യം വഹിച്ചത് ആവേശം നിറഞ്ഞ ആരാധകക്കൂട്ടമായിരുന്നു. ഇന്ത്യൻ സിനിമയുടെ പ്രിയ സംവിധായകൻ എസ്. എസ്. രാജമൗലി കേരളവുമായുള്ള തന്റെ പ്രിയപ്പെട്ട ഓർമകൾ പ്രേക്ഷകരുമായി പങ്കുവെച്ചു. ചിത്രത്തിന്റെ ട്രെയ്‌ലറിന് പിന്തുണ നൽകിയ മോഹൻലാലിനോടും അദ്ദേഹം നന്ദി അറിയിച്ചു.

“എന്റേതായ ഒരു ചിത്രം എന്ന രീതിയിൽ മറ്റൊരു ഭാഷയിലേക്ക് എത്തിക്കാൻ ഈ ചിത്രത്തിലൂടെ സാധിച്ചു. സിനിമയിൽ ഞാനെടുത്ത ഇടവേളകൾ കൂടി കണക്കിലെടുത്താൽ എന്റെ സിനിമാജീവിതത്തിനും 25 വർഷം പൂർത്തിയാകുകയാണ്. 66-ലധികം ചിത്രങ്ങൾ, എന്നെ ചേർത്തുനിർത്തിയ ഓരോ പ്രേക്ഷകനും നന്ദി. ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ മലയാളി പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ പൂർണമായും ഒരു മലയാള ചിത്രമായാണ് ഓരോ മലയാളി പ്രേക്ഷകനിലേക്കും എത്തുന്നത്. ഈ സിനിമ കുടുംബസമേതം കണ്ട് വിജയിപ്പിക്കണം,” ചിത്രത്തിലെ നായകൻ ഫഹദ് ഫാസിൽ വേദിയിൽ പറഞ്ഞു.

“സിനിമയെ ഏറ്റവും നന്നായി സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന പ്രേക്ഷകരാണ് കേരളത്തിലുള്ളത്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഫഹദ് ഫാസിലിന്റെ ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ നിങ്ങൾ ഏറ്റെടുക്കുമെന്ന ഉറപ്പുണ്ട്,” ചിത്രത്തിന്റെ നിർമ്മാതാവ് എസ്. എസ്. കാർത്തികേയ പറഞ്ഞു. പ്രമുഖ തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ ചിത്രത്തിന്റെ പ്രത്യേക പ്രദർശനം കണ്ട അനുഭവം പങ്കുവെച്ചു. കുട്ടികൾക്കൊപ്പം കുടുംബസമേതം തിയേറ്ററിൽ ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ഒരു ഫാന്റസി ഫാമിലി എന്റർടെയ്‌നറാണ്. ‘ബാഹുബലി’ ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ആർക്ക മീഡിയ വർക്ക്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളുടെ കീഴിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടും : മുഹമ്മദ് യൂനുസ്

ധാക്ക : ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് . രാജ്യത്തെ മതന്യൂനപക്ഷങ്ങൾ ഉൾപ്പെടെ എല്ലാവരുടേയും സുരക്ഷ ഉറപ്പാക്കാൻ ശ്രമിക്കുമെന്നും ഷെയ്ഖ് ഹസീനയെ തിരിച്ചയക്കാൻ ഇന്ത്യയോട്...

കുടംബശ്രീ ദേശീയ സരസ് മേള 2025: ചെങ്ങന്നൂരിൻ്റെ സംസ്കൃതി വിളിച്ചോതി വിളംബര ജാഥ  

ചെങ്ങന്നൂർ: പ്രദർശന വിപണന  മേളയായ കുടുംബശ്രീ ദേശീയ സരസ് മേളയുടെ വരവ് വിളിച്ചോതി വർണാഭമായ വിളംബര ഘോഷയാത്രക്കാണ്  ചെങ്ങന്നൂർ നഗരം ഇന്ന്  സാക്ഷ്യം വഹിച്ചത്. പുത്തൻവീട്ടിൽപ്പടി പഴവന ഗ്രൗണ്ടിൽ നാല് മണിക്ക് സംഘാടക...
- Advertisment -

Most Popular

- Advertisement -