Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയില്‍ ജൂണ്‍...

പത്തനംതിട്ടയില്‍ ജൂണ്‍ മൂന്ന് വരെ മഞ്ഞ അലര്‍ട്ട്

പത്തനംതിട്ട : ജില്ലയില്‍ ജൂണ്‍ മൂന്ന് വരെ മഞ്ഞ അലര്‍ട്ട് ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു.

ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 15 കുടുംബങ്ങളെയാണ് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുള്ളത്. കവിയൂരിലെ ഗവഎല്‍ പി എസ് എടക്കാട്, തിരുവല്ല തിരുമൂലപുരം എസ് എന്‍ വി ഹൈസ്‌കൂള്‍ എന്നിവടങ്ങളിലാണ് ക്യാമ്പ് സജ്ജീകരിച്ചിട്ടുള്ളത്. 20 പുരുഷന്‍മാരും 21 സ്ത്രീകളും 15 കുട്ടികളും അടകം 56 പേരാണ് ഇപ്പോള്‍ ക്യാമ്പുകളില്‍ കഴിയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അനധികൃത മദ്യം,  ലഹരി വസ്തുക്കള്‍: വിവരം അറിയിക്കാം

ആലപ്പുഴ : ഓണഘോഷത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ അനധികൃത മദ്യത്തിന്റെയും  ലഹരി വസ്തുക്കളുടെയും ഉപയോഗവും വിപണനവും സംബന്ധിച്ച് രഹസ്യവിവരങ്ങള്‍ നൽകാം. ജില്ലാ എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തെ 9400069433 എന്ന നമ്പറില്‍ അറിയിക്കാവുന്നതാണ്. വിവരങ്ങള്‍ അതീവ...

തിരുവല്ല പുഷ്പമേള ഓഫീസ് ഉത്ഘാടനം ചെയ്തു

തിരുവല്ല: ജനുവരി 30 മുതൽ ഫെബ്രുവരി 9 വരെ തിരുവല്ല മുൻസിപ്പൽ മൈതാനത്ത് നടക്കുന്ന  'തിരുവല്ല പുഷ്പമേള 2025' സ്വാഗതസംഘം ഓഫീസ്  എംഎൽഎ അഡ്വ. മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു. മതേതര...
- Advertisment -

Most Popular

- Advertisement -