Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസിക്ക് പുതിയ...

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ നിരത്തിലിറക്കാൻ ഭരണപക്ഷ എംഎൽഎമാരുടെ പിന്തുണയേറുന്നു

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സാമ്പത്തിക ബാധ്യത വർധിപ്പിക്കാതെ പുതിയ ബസുകൾ നിരത്തിലിറക്കാനുള്ള പദ്ധതിക്ക് ഭരണപക്ഷ എംഎൽഎമാരുടെ പിന്തുണയേറുന്നു. എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് തുക വിനിയോഗിച്ച് ബസുകൾ വാങ്ങാനുള്ള പദ്ധതിയിൽ 102 ഭരണപക്ഷ അംഗങ്ങളിൽ 79 പേരും ഇതിനകം സമ്മതപത്രം കൈമാറി.

പഴക്കമേറിയ ബസുകളെ ആശ്രയിച്ചുള്ള സർവീസുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയും കെഎസ്ആർടിസിക്ക് വെല്ലുവിളിയാകുന്നതിനിടെയാണ് പുതിയ ബസുകൾ വാങ്ങാൻ എംഎൽഎ ഫണ്ട് ഉപയോഗിക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ പത്തുവർഷത്തിനിടെ ആയിരത്തിലധികം പുതിയ ബസുകൾ മാത്രമാണ് കോർപ്പറേഷൻ നിരത്തിലിറക്കിയത്. സർക്കാർ ഖജനാവിന് അധിക ബാധ്യതയുണ്ടാക്കാതെ ബസ് ലഭ്യമാക്കുന്നതിനൊപ്പം സ്വന്തം മണ്ഡലങ്ങളിലെ യാത്രാസൗകര്യം മെച്ചപ്പെടുത്താനും പദ്ധതി സഹായകമാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചൂണ്ടയിടാൻ പോയ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു

കോട്ടയം : കോട്ടയം തൃക്കൊടിത്താനത്ത് ചൂണ്ടയിടാൻ പോയ രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു.മാടപ്പള്ളി പൊൻപുഴക്കുന്നിൽ താമസിക്കുന്ന അഭിനവ്(12), ആദർശ് (15) എന്നിവരാണ് മരിച്ചത്. ചെമ്പുംപുറത്ത് പാറക്കുളത്തിൽ വീണായിരുന്നു അപകടം.ചങ്ങനാശ്ശേരി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന്...

എറണാകുളത്ത് പനി ബാധിച്ചു നാല് വയസുകാരൻ മരിച്ചു

കൊച്ചി : എറണാകുളത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് ഇളവുംതുരുത്തിൽ വീട്ടിൽ ലിബുവിന്റെയും നയനയുടെയും മകൻ ലിയോൺ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ...
- Advertisment -

Most Popular

- Advertisement -