Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകാഞ്ഞിരപ്പള്ളിയിൽ അമിതവേഗത്തിൽ...

കാഞ്ഞിരപ്പള്ളിയിൽ അമിതവേഗത്തിൽ ഏഴ് വാഹനങ്ങളിൽ കാർ ഇടിച്ചു കയറ്റിയ സംഭവത്തിൽ അപകടത്തിൽ പരിക്കേറ്റ 63കാരൻ മരിച്ചു

കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ അമിതവേഗതയിൽ ഓടിച്ച കാറിടിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന പനക്കച്ചിറ ഇല്ലിക്കുളത്ത് രാജൻ(63) അന്തരിച്ചു. ആത്മഹത്യ ചെയ്യുക എന്ന ലക്ഷ്യത്തോടെ കൂട്ടിക്കൽ സ്വദേശിയായ പുത്തൂർ ശാലോം (27) ആണ് അമിതവേഗത്തി‍ൽ കാറോടിച്ച് 7 വാഹനങ്ങളിൽ ഇടിച്ച് അപകടമുണ്ടാക്കിയത് .

നവംബർ ഒന്നിന് രാവിലെ കാഞ്ഞിരപ്പള്ളി ചോറ്റി കവലയിലായിരുന്നു അപകടം. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു.രാജനും കുടുംബാംഗങ്ങളും സഞ്ചരിച്ച ഓട്ടോറിക്ഷയിൽ മറ്റ് വാഹനങ്ങൾ ഇടിച്ചതോടെ ഓട്ടോ മറിയുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജീവനക്കാര്‍ക്കുള്ള ഡി എ കുടിശ്ശിക അനുവദിക്കാന്‍ സര്‍ക്കാര്‍ ആലോചന

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഡി എ (ക്ഷാമബത്ത) കുടിശ്ശിക അനുവദിക്കാന്‍ സര്‍ക്കാര്‍ ആലോചന. കുടിശ്ശികയുള്ള ഡി എയുടെ രണ്ട് ഗഡുവെങ്കിലും അനുവദിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ഡി എ കുടിശിക അനുവദിക്കാന്‍...

8 വയസ്സുകാരനെ കാട്ടുപോത്ത് തൂക്കിയെറിഞ്ഞു : ഗുരുതര പരിക്ക്

ഇടുക്കി : ഇടുക്കി മറയൂരിൽ സ്കൂളിൽ പോകാൻ വീടിനു സമീപം ഓട്ടോറിക്ഷ കാത്തുനിന്ന 8 വയസ്സുകാരനെ കാട്ടുപോത്ത് കൊമ്പിൽ തൂക്കിയെറിഞ്ഞു. മറയൂർ പള്ളനാട് സ്വദേശിയായ രഞ്ജിത്തിന്റെ മകൻ കാർത്തിക് പാണ്ഡിക്കാണ് കാട്ടുപോത്തിനറെ ആക്രമണത്തിൽ...
- Advertisment -

Most Popular

- Advertisement -