Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsപമ്പയിൽ സ്പോട്ട്...

പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കുന്ന കാര്യം പരിഗണനയിലില്ല ; ദേവസ്വം ബോർഡ്

ശബരിമല : പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു . നിലയ്ക്കലിലാണ് സ്പോട്ട് ബുക്കിംഗ് കേന്ദ്രം. നിലയ്ക്കൽ- പമ്പ പാത വഴി ദർശനത്തിന് എത്തുന്ന ഭക്തർക്കായുള്ള സ്പോട്ട് ബുക്കിംഗ് കേന്ദ്രം ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് മാറ്റിയത്.

നിലയ്ക്കലിന് പുറമേ എരുമേലി, വണ്ടിപ്പെരിയാർ സത്രം, ചെങ്ങന്നൂർ എന്നിവിടങ്ങളിലും സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളുണ്ട്. പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കണമെന്ന ഒരു നിർദ്ദേശവും മുഖ്യമന്ത്രി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നൽകിയിട്ടില്ല.വെർച്ചൽ ക്യൂ ബുക്ക് ചെയ്യാതെ നിലയ്ക്കൽ -പമ്പ പാതയിലൂടെ ദർശനത്തിന് ആഗ്രഹിക്കുന്ന ഭക്തർ, നിലയ്ക്കൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രത്തിൽ എത്തി ബുക്കിംഗ് നടത്തിയ ശേഷം വേണം ദർശനത്തിനായി എത്താനെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അതിജീവിതയെ അധിക്ഷേച്ച കേസ് : പൊലീസ് റിപ്പോർട്ട് വരുന്നത് വരെ സന്ദീപ് വാര്യരെ അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പീഡന പരാതി നൽകിയ അതിജീവിതയെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ അധിക്ഷേപിച്ചെന്ന കേസിൽ പൊലീസ് റിപ്പോർട്ട് വന്നിട്ടില്ലെന്നും റിപ്പോർട്ട് വരുന്നത് വരെ അറസ്റ്റ് ചെയ്യില്ലെന്നും പ്രോസിക്യൂഷൻ...

ഉയർന്ന താപനില മുന്നറിയിപ്പ് : മഞ്ഞ അലർട്ട്

കോട്ടയം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഇന്ന് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ,...
- Advertisment -

Most Popular

- Advertisement -