Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsരാഹുൽ മാങ്കൂട്ടത്തിലിൻ്റെ...

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രണ്ട് ബലാത്സംഗ കേസുകളിൽ കൂടി കരട് കുറ്റപത്രം തയ്യാറായി

പത്തനംതിട്ട: മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസുകളിൽ നിയമനടപടികൾ വേഗത്തിലാക്കി പൊലീസ്. നിലവിലുള്ള മൂന്ന് കേസുകളിൽ ഒന്നിൽ നേരത്തെ തന്നെ കുറ്റപത്രം സമർപ്പിച്ചിരുന്നതിന് പിന്നാലെ, ബാക്കിയുള്ള രണ്ട് കേസുകളിലും പൊലീസ് കരട് കുറ്റപത്രം തയ്യാറാക്കി നിയമോപദേശത്തിനായി കൈമാറി.

തിരുവനന്തപുരം സ്വദേശിനിയെ വിവാഹവാഗ്ദാനം നൽകി ഫ്ലാറ്റുകളിലും പാലക്കാട്ടും എത്തിച്ച് പീഡിപ്പിച്ചെന്നതാണ് ഇതിലൊരു കേസ്. ബലാത്സംഗം, നിർബന്ധിത ഗർഭച്ഛിദ്രം, ഭ്രൂണഹത്യ, ശാരീരിക ഉപദ്രവം തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ഈ കേസിൽ ചുമത്തിയിരിക്കുന്നത്. കേസിൽ നേരത്തെ ഹൈക്കോടതി രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

ബെംഗളൂരുവിൽ പഠിക്കുന്ന മറ്റൊരു യുവതിയെ നാട്ടിലേക്ക് വരുന്ന വഴി ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്നതാണ് രണ്ടാമത്തെ കേസ്. ഈ കേസിലും കരട് കുറ്റപത്രം പൂർത്തിയാക്കി നിയമോപദേശത്തിനായി സമർപ്പിച്ചിട്ടുണ്ട്.

അതേസമയം, കേസുകളുടെ അന്വേഷണച്ചുമതല വഹിച്ചിരുന്ന ഐ.ജി ജി. പൂങ്കുഴലി കേന്ദ്ര ഡെപ്യൂട്ടേഷനിൽ പ്രവേശിച്ചതിനെ തുടർന്ന് ചുമതല ഒഴിഞ്ഞിരുന്നു. എന്നാൽ രണ്ട് കേസുകളിലും കുറ്റപത്രം തയ്യാറായ സാഹചര്യത്തിൽ പകരം പുതിയ ഉദ്യോഗസ്ഥന് അന്വേഷണച്ചുമതല നൽകേണ്ടതില്ലെന്നാണ് പൊലീസിന്റെ തീരുമാനം 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശക്തമായ മഴയ്ക്ക് സാധ്യത : മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു....

നെഹ്‌റു ട്രോഫി ഭാഗത്ത് ബോട്ട് ഗതാഗതത്തിന് നിയന്ത്രണം

ആലപ്പുഴ: പുന്നമട നെഹ്‌റു ട്രോഫി പാലം നിര്‍മ്മാണത്തിന്റെ പൈല്‍ കോണ്‍ക്രീറ്റിംഗ് നടക്കുന്നതിനാല്‍ നെഹ്‌റു ട്രോഫി ഭാഗത്ത് കൂടിയുള്ള ബോട്ട് ഗതാഗതത്തിന് ഏപ്രില്‍ ഒന്നിന് പൂര്‍ണ്ണമായും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി തുറമുഖ ഓഫീസര്‍ ആന്‍ഡ് രജിസ്റ്ററിംഗ്...
- Advertisment -

Most Popular

- Advertisement -