Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNew Delhiവെള്ളത്തിൽ ആരോഗ്യത്തിന്...

വെള്ളത്തിൽ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ : ബിസ്‌ലെരി കുടിവെള്ള കമ്പനിക്കെതിരെ നടപടി

ന്യൂഡൽഹി : കുപ്പിവെള്ള ബ്രാൻഡായ ബിസ്‌ലെരി ഇന്റർനാഷണലിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) അനുമതി നൽകി.കുടിവെള്ള സാമ്പിളുകളിൽ അനുവദനീയമായ പരിധിയിൽ കൂടുതലായി ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്നാണ് എഫ്.എസ്.എസ്.എ.ഐ നടപടി സ്വീകരിച്ചത് .

ബിസ്‌ലെരി വെള്ളത്തിന്റെ പ്രാഥമിക പരിശോധനയിൽ, ബ്രോമേറ്റിന്റെ അളവ് നിശ്ചിത പരിധിക്ക് മുകളിലാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ ഭക്ഷ്യസുരക്ഷാ നിയമം 2006 പ്രകാരം സാമ്പിൾ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചു. രണ്ടാമത്തെ ലബോറട്ടറി പരിശോധനയിൽ പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു .ഇതോടെയാണ് കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടുപോകാൻ എഫ്.എസ്.എസ്.എ.ഐ തീരുമാനിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിന്ധുനദീജല കരാർ പുനഃസ്ഥാപിക്കില്ല : അമിത് ഷാ

ന്യൂഡൽഹി : സിന്ധുനദീജല കരാർ ഇന്ത്യ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്നും പാകിസ്ഥാൻ വെള്ളം കിട്ടാതെ വലയുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാകിസ്താനിലേക്ക് ഒഴുകിയിരുന്ന വെള്ളം കനാല്‍ നിര്‍മ്മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം...

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കോട്ടയം: ഗാന്ധിനഗറിൽ നിന്നും 0.91 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും ഗാന്ധിനഗർ പൊലീസും ചേർന്ന് പിടികൂടി. കാരാപ്പുഴ തിരുവാതുക്കൽ എരുത്തിക്കാപ്പറമ്പിൽ റോണി റോയി (24) യെയാണ്...
- Advertisment -

Most Popular

- Advertisement -