ഇടുക്കി : മിഷൻ ചക്കക്കൊമ്പൻ മൂന്നാം ദിവസം കടന്നു .നടുത്തുരുത്തി തുരുത്ത് ഭാഗത്താണ് നിലവിൽ ആനയുള്ളത്.ആന ജലാശയത്തിന് അടുത്തേക്ക് നീങ്ങി. ജലാശയത്തിന് കൂടുതൽ അടുത്തേക്ക് ആന പോകാതിരിക്കാനാണ് വനം വകുപ്പ് ശ്രമിക്കുന്നത് .ന്നു കൂടി ചക്കക്കൊമ്പന്റെ കഴുത്തിൽ റേഡിയോ കോളർ അണിയിക്കാൻ സാധിച്ചില്ലെങ്കിൽ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചേക്കും.
വെളിച്ചക്കുറവും ആന ജനവാസ മേഖലയിൽ നിലയുറപ്പിച്ചതും കണക്കിലെടുത്താണ് ഇന്നലത്തെ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചത്. മൂന്ന് ദിവസമായി ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് .





