Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅതിർത്തി സുരക്ഷ...

അതിർത്തി സുരക്ഷ : അഞ്ചാമത്തെ എസ്-400 സംവിധാനം ഫെബ്രുവരിയോടെ എത്തും

ന്യൂഡൽഹി : ജമ്മു കശ്മീരിലെ നിയന്ത്രണരേഖയുടെ സുരക്ഷയ്ക്കായി അഞ്ചാമത്തെ എസ് 400 വ്യോമപ്രതിരോധ സംവിധാനം വിന്യസിക്കും .ഇതിനായി റഷ്യയിൽ നിന്ന് വാങ്ങുന്ന അഞ്ചാമത്തെയും അവസാനത്തെയും എസ്-400 വ്യോമപ്രതിരോധ സംവിധാനം 2027 ഫെബ്രുവരിയോടെ ഇന്ത്യയിലെത്തും.ഉന്നത സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നിലവിൽ നാല് എസ്-400 സംവിധാനങ്ങളാണ് ഇന്ത്യക്ക് ലഭിച്ചിട്ടുള്ളത്. ഇതിൽ മൂന്നെണ്ണം പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് മേഖലകളിലും നാലാമത്തെ സംവിധാനം അരുണാചൽ പ്രദേശിലെ നിയന്ത്രണരേഖയുടെ സുരക്ഷയ്ക്കായി അസമിലുമാണ് വിന്യസിച്ചിരിക്കുന്നത് .ചൈനയും തുർക്കിയും പാക്കിസ്ഥാന് ആയുധങ്ങൾ നൽകുകയും സൗദി അറേബ്യ സാമ്പത്തിക സഹായം നൽകുകയും ചെയ്ത സാഹചര്യത്തിലാണ് അതിർത്തിയിൽ ഇന്ത്യയുടെ നിർണായക നീക്കം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പമ്പാനദിയിൽ ഓയിൽ കലർന്ന വെള്ളം : തീര നിവാസികൾ ആശങ്കയിൽ

പത്തനംതിട്ട : പമ്പാനദിയിൽ റാന്നി മേഖലയിൽ രാവിലെ മുതൽ ഓയിൽ കലർന്ന വെള്ളം ഒഴുകുന്നു. രാവിലെ കുളിക്കുവാനും വസ്ത്രം കഴുകുവാനും നദിയില്‍ എത്തിയവരും തീരത്തു താമസിക്കുന്നവരും ഇതോടെ ആശങ്കയിലായി. വിവരം അറിഞ്ഞ് റാന്നി, കോയിപ്രം...

12 ജില്ലകളിൽ ഒറ്റപ്പെട്ട  മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന്  12 ജില്ലകളിൽ ഒറ്റപ്പെട്ട  മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ...
- Advertisment -

Most Popular

- Advertisement -