Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsചെന്നിത്തലയെ വീട്ടിലെത്തി...

ചെന്നിത്തലയെ വീട്ടിലെത്തി സന്ദർശിച്ച് സതീശൻ

തിരുവനന്തപുരം : മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ ഇടഞ്ഞു നിൽക്കുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ .എല്ലാക്കാലത്തും തന്റെ നേതാവാണ് രമേശ് ചെന്നിത്തല എന്നും ജ്യേഷ്ഠസഹോദരതുല്യനായ രമേശിന്റെ പിന്തുണ തനിക്കുണ്ടാകുമെന്ന് ഉറപ്പാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു. വി.ഡി.സതീശന്‍ മുഖ്യമന്ത്രി ആയതില്‍ സന്തോഷമുണ്ടെന്നും മന്ത്രി സ്ഥാനം പാർട്ടി തീരുമാനിക്കുമെന്നും ഒരു ഉപാധിയും ഇല്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിന് ശേഷമാണ് ചെന്നിത്തലയെ കാണാനായി വി.ഡി സതീശൻ എത്തിയത്. ജോസഫ് വാഴയ്ക്കന്‍, വി.ടി.ബല്‍റാം, അന്‍വര്‍ സാദത്ത്, അബിന്‍ വര്‍ക്കി, ജ്യോതികുമാര്‍ ചാമക്കല തുടങ്ങിയ നേതാക്കളും ചെന്നിത്തലയുടെ വീട്ടിലെത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആഗോള അയ്യപ്പ സംഗമം :  ചെലവുകൾ സ്പോൺസർഷിപ്പുകളും സിഎസ്ആർ ഫണ്ടുകളും വഴി കണ്ടെത്തും –  പി.എസ്. പ്രശാന്ത്

തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തിന് വേണ്ട ചെലവുകൾ സ്പോൺസർഷിപ്പുകളും സിഎസ്ആർ ഫണ്ടുകളും വഴി കണ്ടെത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്. ശബരിമലയിൽ  പൈസ കിട്ടുമ്പോൾ എന്തിനാണ് അസ്വസ്ഥത ഉണ്ടാക്കുന്നത്...

65 ലക്ഷത്തിന്റെ കടത്തെപ്പറ്റി അറിയില്ല : അഫാന്റെ പിതാവ്

തിരുവനന്തപുരം : ഭാര്യയ്‌ക്കും മകനും സാമ്പത്തിക ബാധ്യതയുള്ളതിനെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുൾ റഹീം .സ്ഥിരമായി നാട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നില്ലെന്നും സാമ്പത്തിക ബുദ്ധിമുട്ട് മകനെ അറിയിച്ചിരുന്നില്ല എന്നുമാണു...
- Advertisment -

Most Popular

- Advertisement -