Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNewsസന്നിധാനത്ത് നിന്നും...

സന്നിധാനത്ത് നിന്നും 234 കോട്പ കേസുകളിൽ എക്സൈസ് പിഴയിട്ടത് 46,800 രൂപ : ഇത്തവണ കേസുകളുടെ എണ്ണം കുറവ്

ശബരിമല : സന്നിധാനത്ത് നിന്നും പരിസരത്ത് നിന്നുമായി നവംബർ 15 മുതൽ 12 ദിവസത്തെ കാലയളവിൽ സിഗരറ്റ്സ് ആൻഡ് അദർ ടുബാകോ പ്രോഡക്ടസ് ആക്ട് 2003 പ്രകാരം എക്സൈസ് സംഘം പിഴ ചുമത്തിയത് 46,800 രൂപ. 234 കേസുകളിലായി പുകവലി, ഗുഡ്ക, പാൻ പരാഗ് ഉപയോഗം എന്നിവയിലാണ് പിഴ ചുമത്തിയത്.

സന്നിധാനത്തെ എക്സൈസ് വകുപ്പിന് കീഴിൽ മൂന്ന് സംഘങ്ങൾ 24×7 കർശന പരിശോധന നടത്തുന്നുണ്ട്. ഒരു സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള ഓരോ സംഘത്തിലും രണ്ട് പ്രിവന്റീവ് ഓഫീസർമാർ, ഏഴ് സിവിൽ എക്സൈസ് ഓഫീസർമാർ എന്നിവരാണുള്ളത്. തിരക്കൊഴിഞ്ഞ തീർത്ഥാടന പാതകൾ, അൽപ്പം വിട്ടുമാറിയുള്ള കടകൾ, തൊഴിലാളികൾ കേന്ദ്രീകരിക്കുന്ന ഇടങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന കൂടുതലും.

മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ കേസുകളുടെ എണ്ണം കുറവാണെന്ന് അധികൃതർ പറഞ്ഞു. തീർത്ഥാടന കേന്ദ്രത്തിന്റെ പരിധിയിൽ അപൂർവമായുള്ള ലഹരി ഉപയോഗവും കുറഞ്ഞു വരുന്ന പ്രവണതയാണ്. ശബരിമല മദ്യം, മയക്കുമരുന്ന് നിരോധിത മേഖലയായതിനാൽ ഇവ ഉപയോഗിക്കുന്നത് ജാമ്യമില്ലാ കുറ്റമാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആർസിസിയിൽ അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ,ലാബ് ടെക്നീഷ്യൻ

തിരുവനന്തപുരം : തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 24 നു വൈകിട്ട് മൂന്നു വരെ അപേക്ഷ സ്വീകരിക്കും. വിശദ...

ബലാത്സംഗ കേസിൽ ഒളിവിൽ പോയ പ്രതി മരിച്ച നിലയിൽ

ആലപ്പുഴ : ചേർത്തലയിൽ ബന്ധുവായ യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ പ്രതി മരിച്ച നിലയിൽ. കടക്കരപ്പള്ളി സ്വദേശി രതീഷിനെയാണ് (41) വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. 2021 ജൂലൈ 24...
- Advertisment -

Most Popular

- Advertisement -