പത്തനംതിട്ട : നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നതും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിട്ടില്ലാത്തതുമാ
നവംബർ 24-ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. സ്റ്റേഡിയത്തിൽ അതിക്രമിച്ചുകയറി റീൽസ് വീഡിയോ ചിത്രീകരണം നടത്തിയ പ്രതിയെ സെക്യൂരിറ്റി ജീവനക്കാരൻ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായത്. സെക്യൂരിറ്റി ജീവനക്കാരനെ കമ്പിവടികൊണ്ട് ആക്രമിക്കുകയും തടയാനെത്തിയ ഇതരസംസ്ഥാന തൊഴിലാളിയുൾപ്പെടെയുള്ളവരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
അടുത്ത ദിവസം പുലർച്ചെ വീണ്ടും സ്റ്റേഡിയത്തിലെത്തിയ പ്രതി നിർമ്മാണ പ്രവർത്തനങ്ങൾക്കായി സൂക്ഷിച്ചിരുന്ന ഉപകരണങ്ങളും സാധനങ്ങളും തൊഴിലാളികൾക്ക് താമസിക്കാനുള്ള താൽക്കാലിക ഷെഡും തകർക്കുകയും സ്റ്റേഡിയത്തിലെ ജനറൽ ഗ്രൗണ്ടിലെയും മറ്റും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഏകദേശം രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.
സംഭവങ്ങൾക്കുശേഷവും ടൗണിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന പ്രതിയെ പോലീസ് സംഘം പിടികൂടുകയായിരുന്നു. തുടർന്ന് അറസ്റ്റ് ചെയ്തു. പത്തനംതിട്ടയിലും കോട്ടയം ജില്ലയിലുമായി മയക്കുമരുന്ന്, അബ്കാരി, അടിപിടി, ആക്രമണം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഒമ്പതോളം ക്രിമിനൽ കേസുകളിൽ പ്രതി ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് അറിയിച്ചു. എസ്.ഐ. രഞ്ജിത്ത് വി.എൽ., എസ്.സി.പി.ഒമാരായ രാജേഷ് , ഷിബു , സി.പി.ഒമാരായ അഖിൽ, അഭിജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.





