തിരുവല്ല : വൈഎംസിഎ അഖില കേരള ബാല ചിത്രരചന മത്സരങ്ങളുടെ സബ് റീജൺതല ഉദ്ഘാടനം ഇരവിപേരൂർ വൈഎംസിഎ യിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനീഷ് വരിക്കണ്ണമല നിർവ്വഹിച്ചു. ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈഎംസിഎ പ്രസിഡൻ്റ് ഐപ്പ് വർഗീസ്, സബ് റീജൺ ഭാരവാഹികളായ സജി മാമ്പ്രക്കുഴി, റോയി വർഗീസ്, സജി ചക്കുംമൂട്ടിൽ, പി.റ്റി ജോൺ, എബി പ്രായറ്റുമണ്ണിൽ എന്നിവർ പ്രസംഗിച്ചു.
നാല് ഗ്രൂപ്പുകളിലായി തിരിച്ചു സബ് റീജണിലെ നിരണം, തിരുവല്ല, മുണ്ടിയപ്പള്ളി, കുന്നന്താനം, ഇരവിപേരൂർ, കുമ്പനാട് വൈഎംസിഎ കളിലും, കവിയൂർ ശങ്കരമംഗലം സ്‌കൂൾ എന്നിവിടങ്ങളിൽ മത്സരങ്ങൾ നടന്നു.





