Saturday, November 28, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതിരുപ്പറംകുണ്ഡ്രം ദീപത്തൂണിൽ...

തിരുപ്പറംകുണ്ഡ്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയ്ക്കടുത്തുള്ള തിരുപ്പറംകുണ്ഡ്രം  മലമുകളിൽ നിലനിന്നിരുന്ന ദീപം തെളിക്കൽ തർക്കത്തിന് താൽക്കാലിക പരിഹാരം. സുപ്രീംകോടതിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ മലമുകളിലെ വിവാദമായ കൽത്തൂണിൽ കാർത്തിക ദീപം തെളിച്ചു. കാർത്തിക ദീപാഘോഷത്തിൻ്റെ മൂന്നാം ദിവസമായ ശനിയാഴ്ചയാണ് ചടങ്ങ് നടന്നത്.

ഏറെ നാളായി നിയമപോരാട്ടവും രാഷ്ട്രീയ മതപരമായ വിവാദങ്ങളും നിലനിന്നിരുന്ന വിഷയത്തിൽ സുപ്രീംകോടതി നിർദേശിച്ച പ്രകാരമാണ് നടപടി പൂർത്തിയാക്കിയത്. മലമുകളിലെ ദീപത്തൂണിൽ ദീപം തെളിക്കുന്നതിനായി ഏകദേശം 50 പേരാണ് എത്തിയത്. സുപ്രീംകോടതി നിയോഗിച്ച റിസീവർമാരും മധുര ജില്ലാ കളക്ടറും ചടങ്ങിന് സാക്ഷികളായി.

കേന്ദ്ര സായുധ പൊലീസ് സേനയായ സിആർപിഎഫിൻ്റെ കനത്ത സുരക്ഷാ വലയത്തിലായിരുന്നു ദീപം തെളിക്കൽ. ക്ഷേത്രവുമായി ബന്ധപ്പെട്ടവരും അധികൃതരും ഉൾപ്പെട്ട സംഘമാണ് മലമുകളിലെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക് : 58 എംഎൽഎമാരുടെ പിൻതുണയുമായി ഋതബ്രത ബാനർജി

കൊൽക്കത്ത : തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്.തൃണമൂലില്‍ നിന്ന് പുറത്താക്കപ്പെട്ട ഋതബ്രത ബാനര്‍ജി തനിക്ക് 58 എംഎല്‍എമാരുടെ പിന്തുണയെന്ന് അവകാശപ്പെട്ട് നിയമസഭാ സ്പീക്കറെ സമീപിച്ചു.തങ്ങളാണ് യഥാര്‍ത്ഥ തൃണമൂല്‍ കോണ്‍ഗ്രസെന്ന്...

ചെറിയ പണമിടപാടുകൾക്ക് എസ്.എം.എസ് അയക്കുന്നത് നിർത്താൻ നീക്കം

ന്യൂഡൽഹി :  ചെറിയ പണമിടപാടുകൾക്ക് എസ്.എം.എസ് അയക്കുന്നത് നിർത്താനുള്ള നീക്കവുമായി ബാങ്കുകൾ.  100 രൂപയിൽ കുറഞ്ഞ തുകയുടെ ഇടപാട് നടത്തിയാൽ എസ്.എം.എസ് അയക്കുന്നത് ഒഴിവാക്കാൻ അനുവദിക്കണമെന്ന് ബാങ്കുകൾ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടു. യു.പി.ഐ ഇടപാട്...
- Advertisment -

Most Popular

- Advertisement -