Sunday, November 29, 2026
No menu items!

subscribe-youtube-channel

HomeNewsമണ്ഡല കാലം:...

മണ്ഡല കാലം: സത്രം വഴി മലകയറിയത് 20,928 തീർത്ഥാടകർ

ശബരിമല: രണ്ടാഴ്ചയ്ക്കിടെ സത്രം വഴിയുള്ള കാനനപാതയിലൂടെ ശബരിമലയിലെത്തിയത് 20,928 തീർത്ഥാടകർ. ഇവരിൽ 18,686 പേർ പുരുഷന്മാരും 269 പേർ സ്ത്രീകളുമാണ്.കന്നി അയ്യപ്പന്മാരും മാളികപ്പുറങ്ങളും ഉൾപ്പടെ  1,973 കുട്ടികളും കാനനപാതയിലൂടെ മലകയറി.

നവംബർ 17-ന് 745 തീർത്ഥാടകരുമായി ആരംഭിച്ച തീർത്ഥാടനം തുടർന്നുള്ള ദിവസങ്ങളിൽ ക്രമേണ വർധിച്ചു. നവംബർ 18ന്  399 പേരും 19ന് 493 പേരും 20ന് 1,361 പേരുമാണ് എത്തിയത്. നവംബർ 21-ന് തീർത്ഥാടകരുടെ എണ്ണം 2,199 ആയി ഉയർന്നു. തുടർന്ന് കാനനപാതയിലൂടെയുള്ള തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായെന്നും 8903 തീർത്ഥാടകർ അതിനുശേഷം സത്രം വഴി മലകയറിഎന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.

സത്രത്തിൽ തീർഥാടകർക്കായി സ്പോട്ട്ബുക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട് . വണ്ടിപ്പെരിയാറിലെ വാളാർഡി എസ്റ്റേറ്റിനു സമീപം പാർക്കിംഗിനും വിരി വെക്കുന്നതിനുമുള്ള സൗകര്യങ്ങളും ഡോക്റ്റർമാരുടെ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്. കാനന പാതയിലും ഭക്തർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യവും  ലഘു ഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്നും വനം വകുപ്പ് അറിയിച്ചു.

രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് സത്രം വഴി ശബരിമലയിലേക്ക് ഭക്തരെ കടത്തിവിടുന്നത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേശീയ ഡെങ്കിപ്പനി ദിനാചരണം: ഹോട്ട്സ്പ്പോട്ട് ശുചീകരണം ഊർജിതമാക്കും- ജില്ല കളക്ടർ

ആലപ്പുഴ: ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിൻ്റെയും അനുബന്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം ജില്ല കളക്ടർ അലക്സ് വർഗീസ് നിർവഹിച്ചു. ജില്ലയിൽ മഴക്കാലപൂർവ്വ ശുചീകരണ രോഗപ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഊർജിതമായി നടത്തിവരുന്നതായി...

നെഹ്‌റു ട്രോഫി വള്ളംകളി : ടിക്കറ്റ് വില്‍പ്പന വെള്ളിയാഴ്ച്ച മുതല്‍

ആലപ്പുഴ : ആഗസ്റ്റ് 30ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന ആഗസ്റ്റ് എട്ടിന് വെള്ളിയാഴ്ച്ച ആരംഭിക്കും. ആലപ്പുഴ ജില്ലയിലെയും എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ...
- Advertisment -

Most Popular

- Advertisement -