Sunday, November 29, 2026
No menu items!

subscribe-youtube-channel

HomeNew Delhiകെ സുധാകരനെ...

കെ സുധാകരനെ ഡിസ്‌ചാർജ് ചെയ്തു; ഇന്ന് രാത്രിയിൽ ഡൽഹിയിലെത്തിയേക്കും

ന്യൂഡൽഹി: ദുബായിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽചികിത്സയിൽ കഴിയുന്ന കോൺഗ്രസ് എം.പി. കെ. സുധാകരനെ ഡിസ്‌ചാർജ് ചെയ്തു. സുധാകരനെ ഇന്നു രാത്രി തന്നെ ഡൽഹിയിലെത്തിച്ചേക്കുമെന്നാണ് വിവരം. സുധാകരനെ കാണാൻ മകൻ സംജോഗ് സുധാകരന് ആശുപത്രി അധികൃതർ നേരത്തെ അനുമതി നൽകിയിരുന്നു.

മണിക്കൂറുകൾ നീണ്ട നാടകീയ സംഭവങ്ങൾക്കും ആരോപണങ്ങൾക്കും ശേഷമാണ് പിതാവിനെ ഐസിയുവിൽ കയറി കാണാൻ സംജോഗിന് അവസരം ലഭിച്ചത്. കെപിസിസി അധ്യക്ഷൻ കൂടിയായ മന്ത്രി സണ്ണി ജോസഫും ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടിരുന്നതാണ് വിശ്വസനീയ വൃത്തങ്ങൾ നൽകുന്ന സൂചന.

ന്യൂറോ സംബന്ധമായ രോഗത്തിന്റെന്യൂറോ സംബന്ധമായ രോഗത്തിന്റെ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നതിനാണ് നവംബർ 27-ന് സുധാകരൻ അബുദാബിയിൽ എത്തിയത്. എന്നാൽ അബുദാബിയിൽ ഇറങ്ങിയപ്പോൾ തന്നെ പാർലമെന്റ് സമ്മേളനം ചേരുന്ന വിവരം അറിഞ്ഞതോടെ അമേരിക്കൻ യാത്ര റദ്ദാക്കുകയായിരുന്നു. തുടർന്ന് ആരോഗ്യപ്രശ്നം ഉള്ളതിനാൽ ദുബായിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തി.

രണ്ട് ദിവസത്തെ നിരീക്ഷണം ആവശ്യമാണെന്ന് ഡോക്ടർ പറഞ്ഞതനുസരിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ആകുകയായിരുന്നു. തലച്ചോറിലെയോ കരളിലെയോ പ്രശ്നം കൊണ്ട് ഉണ്ടാകാവുന്ന ‘എൻസെഫലോപതി’ എന്ന അവസ്ഥയാണ് സുധാകരനെന്നാണ് ഡോക്ടർ പറഞ്ഞതെന്ന് മകൻ സംജോഗ് വ്യക്തമാക്കി.

നാട്ടിലേക്ക് മടങ്ങാൻ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ശനിയാഴ്ച രാവിലെ നാടകീയമായി സുധാകരനെ ഐ.സി.യുവിലേക്ക് മാറ്റിയത്. ആദ്യം ആശുപത്രിയിലേക്ക് വിളിച്ചപ്പോൾ അങ്ങനൊരാൾ ചികിത്സയിലില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും, പിന്നീട് മകനാണെന്ന് അറിയിച്ചപ്പോഴാണ് സ്വകാര്യത മാനിച്ചാണ് അങ്ങനെ പറഞ്ഞതെന്ന് വിശദീകരിച്ചതെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിക്ഷേപ തട്ടിപ്പ് കേസിൽ രണ്ട് പേർ പോലീസ് പിടിയിൽ

തിരുവല്ല :  നൂറുകണക്കിന് ആളുകളിൽ നിന്നും ചിട്ടിയുടെയും സ്ഥിര നിക്ഷേപത്തിന്റെയും പേരിൽ കോടികൾ തട്ടിയ കേസിൽ പ്രധാന പ്രതി അടക്കം രണ്ടുപേർ തിരുവല്ല പോലീസിന്റെ പിടിയിൽ.  തിരുവല്ല ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന എസ് എൻ...

ഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്രം : ആദ്യ വെള്ളിയാഴ്ചയിൽ ദേവിക്ക് പൂമൂടൽ സമർപ്പണം

തിരുവല്ല: മതിൽഭാഗം ശ്രീഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ ആദ്യ വെള്ളിയാഴ്ചയോടനുബന്ധിച്ചുള്ള പൂമൂടൽ വഴിപാട് ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. മേൽശാന്തി കുളങ്ങര മഠത്തിൽ ജി. ശങ്കരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കുളങ്ങര മഠത്തിൽ ഹരീഷ് നമ്പൂതിരി സഹകാർമികനായി ചടങ്ങുകൾക്ക്...
- Advertisment -

Most Popular

- Advertisement -