Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsമൈലപ്രയിലെ ജോർജ്...

മൈലപ്രയിലെ ജോർജ് ഉണ്ണൂണ്ണി കൊലക്കേസ് : സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായി

പത്തനംതിട്ട : മൈലപ്രയിൽ കഴിഞ്ഞ ഡിസംബറിൽ  വ്യാപാരിയായ ജോർജ് ഉണ്ണൂണ്ണി കൊല്ലപ്പെട്ട കേസിൽ സ്പെഷ്യൽ  പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായി. പത്തനംതിട്ട ജില്ലാ കോടതിയിലെ അഡ്വ. നവിൻ എം ഈശോയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിതനായത്. കൊല്ലപ്പെട്ട ജോർജ് ഉണ്ണൂണ്ണിയുടെ വീട്ടുകാർ നൽകിയ അപേക്ഷയെ തുടർന്നാണ് നിയമനം.

മൈലപ്രയിലെ പുതുവേലിൽ കടയിൽ അതിക്രമിച്ചു കയറിയ അഞ്ചംഗസംഘം കട നടത്തിവന്ന  വയോധികനെ ക്രൂരമായി കൊലപ്പെടുത്തി സ്വർണ്ണവും പണവും കവർന്നശേഷം രക്ഷപ്പെടുകയായിരുന്നു.

കേസിലെ  അഞ്ച് പ്രതികളെയും  ഒരാഴ്ചക്കുള്ളിൽ തന്നെ  പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് വളരെ വേഗം അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം  സമർപ്പിക്കുകയും ചെയ്തു. കവർന്ന സ്വർണ്ണം വിൽക്കാൻ സഹായിച്ച നാലാം പ്രതി നിയാസ് അമാന്  കോടതി ജാമ്യം നൽകിയിരുന്നു.

ഒന്നുമുതൽ നാലു വരെ പ്രതികൾ ഇപ്പോഴും ജയിലിലാണ്.  പലതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യം നിരസിച്ചു. ഒന്നാം പ്രതി ക്വാർട്ടർ എന്ന് അറിയപ്പെടുന്ന ഹരീബ്, നാലാം പ്രതി നിയാസ് അമാൻ എന്നിവർ പത്തനംതിട്ട സ്വദേശികളാണ്. മറ്റു മൂന്ന് പ്രതികൾ തമിഴ്നാട്ടുകാരാണ്.

ഒന്നാംപ്രതിയും രണ്ടാംപ്രതിയുമായുള്ള പരിചയമാണ് മറ്റു പ്രതികളുമായി ചേർന്ന് കുറ്റകൃത്യം നടത്താൻ ഇടയാക്കിയത്. ഈ കേസിന്റെ അന്വേഷണം ജില്ലാ പോലീസ് മേധാവി  വി അജിത്തിൻ്റെ നിർദ്ദേശപ്രകാരം  പത്തനംതിട്ട ഡിവൈഎസ്പി ആയിരുന്ന എസ് നന്ദകുമാറിൻ്റെ മേൽനോട്ടത്തിലാണ് നടന്നത്.

പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർ  ജിബു ജോണിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം നടത്തിയ ഊർജ്ജിത അന്വേഷണത്തിൽ പ്രതികളെ ഉടനടി കുടുക്കാൻ സാധിച്ചു. തുടർന്ന്, പോലീസ് ഇൻസ്പെക്ടർ രഗീഷ് കുമാർ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല വാർഡിൽ എൽഡിഎഫിന് അപ്രതീക്ഷിത വിജയം

പത്തനംതിട്ട : റാന്നി – പെരുനാട് ഗ്രാമപഞ്ചായത്തിലെ ശബരിമല വാർഡിൽ എൽഡിഎഫിന് അപ്രതീക്ഷിത വിജയം.എൽഡിഎഫ് – യുഡിഎഫ് സ്ഥാനാർഥികൾക്ക് തുല്യ വോട്ടുകളാണ് ലഭിച്ചത് .തുടർന്ന് ടോസ് ഇടാൻ തീരുമാനിച്ചു .ടോസ് ജയിച്ച് എൽഡിഎഫ്...

കശ്മീരിലെ ഭീകരാക്രമണം: മരണ സംഖ്യ 26 ആയതായി റിപ്പോർട്ടുകൾ: അന്വേഷണം എൻ ഐ എ ഏറ്റെടുത്തു.

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതായി പ്രദേശിക മാധ്യമങ്ങൾ  റിപ്പോര്‍ട്ട് ചെയ്യ്തു. മരിച്ചവരിൽ രണ്ട് വിദേശികളും ഉള്ളതായി സൂചന.  ഒഡീഷ, കർണാടക, മഹാരാഷ്ട്ര,ഗുജറാത്ത്  എന്നിവിടങ്ങളിൽ നിന്നെത്തിയ...
- Advertisment -

Most Popular

- Advertisement -