Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅത്യാധുനിക സൗകര്യങ്ങളോടെയുള്ള...

അത്യാധുനിക സൗകര്യങ്ങളോടെയുള്ള ജനറൽ ആശുപത്രി കെട്ടിടം ഓഗസ്റ്റിൽ തുറക്കും –  എം എൽ എ

ആലപ്പുഴ: നിർമ്മാണം പൂർത്തിയാക്കിയ ആലപ്പുഴ ജനറൽ ആശുപത്രിയിലെ പുതിയ കെട്ടിടം ഓഗസ്റ്റിൽ തുറക്കുമെന്ന് എച്ച് സലാം എംഎൽഎ. മുഴുവൻ ഔട്ട് പേഷ്യന്റ് വിഭാഗവും ഇവിടേക്ക് മാറ്റും. കെട്ടിട നിർമാണം പൂർത്തിയായെങ്കിലും ഉപകരണങ്ങളും ഫർണീച്ചറും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സജ്ജമാക്കിയ ശേഷം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റിൽ നടത്താമെന്ന് എം.എൽ.എ യോഗത്തിൽ പറഞ്ഞു.

ജനറൽ ആശുപത്രിയിൽ ചേർന്ന ആശുപത്രി ഉപദേശക സമിതിയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഫാർമസി, ലാബ്, റേഡിയോളജി വിഭാഗങ്ങളുൾപ്പെടെ നിലവിൽ പ്രവർത്തിച്ചുവരുന്ന  എല്ലാ  ഓ.പിയും പുതിയ കെട്ടിടത്തിലേക്ക് മാറും.  എം.ആർ.ഐ, മാമോഗ്രാം, എക്‌സ് റേ എന്നിവയുടെ ഇൻസ്റ്റലേഷൻ നടപടികൾ തുടരുകയാണ്. സി.റ്റി, അൾട്രാ സൗണ്ട് ഉൾപ്പടെയുള്ള അത്യാധുനിക സൗകര്യങ്ങളും പുതിയ കെട്ടിടത്തിൽ ഉണ്ടാകും. പുതിയ ഒ.പി.ബ്ലോക്ക് നിർമാണത്തിന് 117 കോടി രൂപയാണ് ഉൾപ്പെടുത്തിയിരുന്നത്.

കെട്ടിട നിർമാണം പൂർത്തീകരിച്ച് കെട്ടിടം കൈമാറിയിട്ടുണ്ട്. മെഷീനറിയുടെ സ്ഥാപന നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രധാനമന്ത്രിക്ക് കുവൈത്തിൽ ഊഷ്മള സ്വീകരണം

കുവൈത്ത് സിറ്റി : രണ്ടു ദിവസത്തെ സന്ദർശനത്തിനായി കുവൈറ്റിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം.അമീരി വിമാനത്താവളത്തിൽ കുവൈത്ത് പ്രതിരോധ, ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിയുടെ നേതൃത്വത്തിലാണ്...

കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണ് അമ്മയ്‌ക്കും മകനും ​ഗുരുതര പരിക്ക്

തിരുവനന്തപുരം : ന​ഗരൂർ കോയിക്കമൂലയിൽ കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണ് അമ്മയ്‌ക്കും മകനും ​ഗുരുതര പരിക്ക്. കോയിക്കമൂല സ്വദേശികളായ ലീല (80), മകൻ ദീപു (54) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ അർദ്ധരാത്രി...
- Advertisment -

Most Popular

- Advertisement -