Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsമന്ത്രിയുടെ ഭർത്താവിന്റെ...

മന്ത്രിയുടെ ഭർത്താവിന്റെ കെട്ടിടത്തിനു സമീപം ഓട നിർമാണം: കോൺഗ്രസുകാരും പൊലീസും തമ്മിൽ തർക്കം‌

പത്തനംതിട്ട: മന്ത്രി വീണാ ജോർജിന്റെ ഭർത്താവിന്റെ കെട്ടിടത്തിനു സമീപത്തെ ഓട നിർമാണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ പത്തനംതിട്ട കൊടുമണ്ണിൽ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ‌ തർക്കം. പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻപ് പ്രതിഷേധമുണ്ടായ സമയത്ത് ഇവിടെ സ്ഥാപിച്ച കൊടി പൊലീസെടുത്ത് മാറ്റിയെന്നാണ് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്. തർക്കമേഖല ഒഴിവാക്കി ഈ ഭാഗത്തെ റോഡിന്റെ നിർമാണം മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞദിവസം പൊതുമരാമത്ത് മന്ത്രി അനുമതി നൽകിയിരുന്നു.

താൻ മന്ത്രിയാകുന്നതിനു മുൻപ് റോഡ് നിർമാണത്തിനുള്ള ധനാനുമതി നൽകിയതാണ്. കിഫ്ബി നിശ്ചയിച്ച അലൈൻമെന്റിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്ന് ഉദ്യോഗസ്ഥർ രേഖകൾ സഹിതം കാണിച്ചിട്ടും ചില പ്രാദേശിക കോൺഗ്രസ് നേതാക്കൾ കേൾക്കാൻ തയാറാകുന്നില്ലെന്നും കാട്ടി മന്ത്രി നേരത്തെ വിശദീകരണം നൽകിയിരുന്നു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല സ്വർണക്കൊള്ള: എൻ. വാസു അറസ്റ്റിൽ

പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം കമ്മീഷണറും മുൻ ദേവസ്വം പ്രസിഡന്റുമായ എൻ വാസു അറസ്റ്റിൽ.ശബരിമല സന്നിധാനത്തെ സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതുമായി ബന്ധപ്പെട്ടതാണ് കേസ്....

ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾക്ക് അപ്പുറത്ത് എല്ലാവരെയും ഒന്നിപ്പിച്ചിരുന്ന ഒരു സംസ്കാരമാണ് കേരളത്തിലുള്ളത്:  അഡ്വ. പി എസ് ശ്രീധരൻ പിള്ള

തിരുവല്ല: ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾക്ക് അപ്പുറത്ത് എല്ലാവരെയും ഒന്നിപ്പിച്ചിരുന്ന ഒരു സംസ്കാരമാണ് കേരളത്തിലുള്ളതെന്ന് ഗവർണർ  അഡ്വ. പി എസ് ശ്രീധരൻ പിള്ള. തിരുമൂലപുരം ഇരുവള്ളിപ്ര സെൻ്റ്. തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്ലാറ്റിനം...
- Advertisment -

Most Popular

- Advertisement -