Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsബാലഗോകുലം സംസ്ഥാന...

ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനം 12 ന് തുടങ്ങും

തിരുവല്ല: ബാലഗോകുലം  49 – മത് സംസ്ഥാന വാർഷിക സമ്മേളനം 12,13,14 തീയതികളിൽ  കുമ്പനാട് ലോയൽ കൺവൻഷൻ സെൻ്ററിൽ (ശബരീപുരി) നടക്കും. 12 ന് രാവിലെ 10ന് തിരുവല്ല ശ്രീരാമകൃഷ്ണാശ്രമത്തിൽ സംസ്ഥാന നിർവാഹക സമിതി യോഗം.

13ന് രാവിലെ 9 ന് പ്രവർത്തക ശിബിരം കേരള സർക്കാർ വനിതാ – ശിശുക്ഷേമ വകുപ്പ് ഉജ്വല ബാല്യം പുരസ്കാര ജേതാവ് പി ആനന്ദ് ഭൈരവ് ശർമ ഉദ്ഘാടനം ചെയ്യും. സംസ്ഥാന അധ്യക്ഷൻ ആർ പ്രസന്നകുമാർ അധ്യക്ഷത വഹിക്കും. സംവിധായകൻ എം ബി പത്മകുമാർ ബാല സമിതി സംവാദം നയിക്കും. വൈകിട്ട് 6.30ന് ഡോക്യൂമെൻ്ററി പ്രദർശനം. തുടർന്ന് ജില്ലയിലെ വിവിധ മേഖലകളിലെ കലാകാരന്മാരെ ആദരിക്കും. 9 ന് കുറ്റൂർ ഭൈരവി പടയണിസംഘം അവതരിപ്പിക്കുന്ന പടയണി.

14 ന് രാവിലെ 10.30 ന് പൊതുസഭ ബംഗാൾ ഗവർണ്ണർ സി വി ആനന്ദബോസ് ഉദ്ഘാടം ചെയ്യും. ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷത്തിൻ്റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നിർവഹിക്കും. ബാല സമിതി അംഗങ്ങളുടെ പ്രതിഭാ സംവാദവും കയ്യെഴുത്ത് മാസിക ഫലപ്രഖ്യാപനവും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 06-05-2025 Sthree Sakthi SS-466

1st Prize Rs.1,00,00,000/- (Common to all series) SD 560215 (THIRUVANANTHAPURAM) Consolation Prize Rs.5,000/- SA 560215 SB 560215 SC 560215 SE 560215 SF 560215 SG 560215 SH 560215 SJ...

ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ അനുപമയുടെ ജാമ്യാപേക്ഷ തള്ളി

കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം അഡീഷനൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.വിദ്യാർത്ഥിയാണെന്നും പഠനം തുടരാൻ അനുവദിക്കണമെന്നും ചൂണ്ടിക്കാണിച്ചാണ് അനുപമ ജാമ്യാപേക്ഷ...
- Advertisment -

Most Popular

- Advertisement -