Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsജോലിയും  പഠനവും...

ജോലിയും  പഠനവും വാഗ്ദാനവും ചെയ്ത് പണം തട്ടിയ കേസിലെ യുവാവിനെ  പോലീസ് അറസ്റ്റ് ചെയ്തു

റാന്നി : അമേരിക്കയിൽ ജോലിയും  പഠനവും വാഗ്ദാനവും ചെയ്ത് പണം തട്ടിയ കേസിലെ യുവാവിനെ  റാന്നി പോലീസ് അറസ്റ്റ് ചെയ്തു. പഴവങ്ങാടി അയിത്തല പ്ലാന്തോട്ടത്തിൽ ബിജോ ഫിലിപ്പ് (40) ആണ് പോലിസ് പിടിയിൽ ആയത്. റാന്നി തെക്കേപ്പുറം ചരിവുകാലായിൽ സി ടി അനിഷയുടെ പരാതിയിലാണ് അറസ്റ്റ്. നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് പോകവെ അവിടെയെത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അനിഷയ്ക്കും അമ്മയ്ക്കും അമേരിക്കയിൽ ജോലി ശരിയാക്കി തരാമെന്ന് വാഗ്ദാനം നൽകി 40 ലക്ഷം രൂപാ തട്ടിപ്പ് നടത്തിയെന്ന് കാട്ടിയാണ് പോലിസിൽ പരാതി നൽകിയത്.

അന്വേഷണത്തിൽ ഇയാൾ സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയതായി തെളിഞ്ഞു. തുടർന്ന് റാന്നി പോലിസ് കർണ്ണാടകത്തിൽ എത്തി പ്രതിയെ അറസ്റ്റ് ചെയ്യുക ആയിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുവൈത്തിലെ തീപിടുത്തം : മരിച്ചവരിൽ 21 ഇന്ത്യക്കാര്‍ : 11മലയാളികൾ

കുവൈറ്റ് സിറ്റി : കുവൈത്തില്‍ മംഗഫിലെ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരിൽ 21 ഇന്ത്യക്കാര്‍. ഇതിൽ 11 പേർ മലയാളികളാണ്. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന 35 പേരിൽ 7 പേരുടെ നില ഗുരുതരമാണ്....

ഫോൺ ചോർത്തിയെന്ന പരാതിയിൽ പി.വി.അൻവറിനെതിരെ പൊലീസ് കേസ്

കോട്ടയം : ഫോൺ ചോർത്തിയെന്ന പരാതിയിൽ പി.വി.അൻവറിനെതിരെ പൊലീസ് കേസെടുത്തു.പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥരുടെ ഫോൺ ചോർത്തിയതിന് കോട്ടയം കറുകച്ചാൽ പൊലീസാണ് അൻവറിനെതിരെ കേസെടുത്തത്. കോട്ടയം സ്വദേശി തോമസ് പീലിയാനിക്കലിന്റെ പരാതിയിലാണ്...
- Advertisment -

Most Popular

- Advertisement -