Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsKochiപറവൂരിൽ ദമ്പതിമാർ...

പറവൂരിൽ ദമ്പതിമാർ വീടിനുള്ളിൽ മരിച്ചനിലയിൽ

കൊച്ചി : പറവൂരിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പറവൂർ സ്വദേശി വാലത്ത് വിദ്യാധരൻ (63) , ഭാര്യ വനജ (58) എന്നിവരാണ് മരിച്ചത്.ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് നിഗമനം.

എറണാകുളത്ത് സ്വകാര്യ ഏജന്‍സിയില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് വിദ്യാധരന്‍. നന്ത്യാട്ടുകുന്നം ഗാന്ധി മന്ദിരത്തിലെ റിട്ട. ജീവനക്കാരിയാണ് വനജ. ഇവർക്ക് രണ്ടു പെൺമക്കളാണ് ഉള്ളത്.രണ്ടരവര്‍ഷം മുമ്പാണ് ഇവര്‍ ഇവിടെ താമസം തുടങ്ങിയത്.

കാഴ്ചക്കുറവ് ഉണ്ടായതിനെ തുടര്‍ന്ന് വനജക്ക് ചില മാനസികമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇതുമൂലം ഇവര്‍ക്കിടയിൽ വഴക്കുണ്ടാകുന്നത് പതിവായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദുക്റാന തിരുന്നാൾ അവധി പ്രഖ്യാപിക്കാത്തത്   പ്രതിഷേധാർഹം: കത്തോലിക്കാ കോൺഗ്രസ്

ചങ്ങനാശ്ശേരി : കേരളത്തിലെ സുറിയാനി ക്രൈസ്തവരുടെ വിശ്വാസത്തിന്റെ പ്രഘോഷകനായിരുന്ന സെയിന്റ് തോമസിന്റെ ഓർമ്മ ദിനമായ ദുക്റാന തിരുനാൾ പൊതു അവധിയോ നിയന്ത്രിത അവധിയോ ആയി പ്രഖ്യാപിക്കണമെന്ന് ക്രൈസ്തവ സമൂഹങ്ങളും സംഘടനകളും  ആവശ്യപ്പെടുന്ന വിഷയമാണെന്ന്...

ഇന്ന് മഴ മുന്നറിയിപ്പില്ല : സംസ്ഥാനത്ത് 17 ശതമാനം മഴ കുറവ്

കോട്ടയം: സംസ്ഥാനത്ത് വെള്ളി, ശനി ദിവസങ്ങളില്‍  മഴ മുന്നറിയിപ്പില്ല. ജൂണ്‍ ആദ്യ പകുതി പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് 17 ശതമാനം മഴ കുറവ് ലഭിച്ചത്. 18-ാം തീയതിവരെയുള്ള കണക്കുകളനുസരിച്ചാണിത്. ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കാസര്‍കോട്,...
- Advertisment -

Most Popular

- Advertisement -