Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsഫ്രാൻസിലെ റെയിൽവേ...

ഫ്രാൻസിലെ റെയിൽവേ ശൃംഖലകൾക്ക് നേരെ ആക്രമണം : സംഭവം ഒളിമ്പിക്സ് ഉദ്ഘാടനത്തിന് മണിക്കൂറുകൾക്ക് മുമ്പ്

പാരീസ് : ഫ്രാൻസിലെ അതിവേഗ റെയിൽവേ ശൃംഖലകൾക്ക് നേരെ ആക്രമണം. റെയിൽവേ ലൈനിന് തീവെപ്പടക്കമുള്ള സംഭവങ്ങൾ നടന്നതായും ഗതാഗത സംവിധാനത്തെ തടസ്സപ്പെടുത്തിയതായുമാണ് റിപ്പോർട്ട്. പലയിടത്തും റെയിൽവേ സംവിധാനങ്ങൾ നശിപ്പിക്കപ്പെട്ടു. ഒളിമ്പിക്സ് ഉദ്ഘാടനത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ആക്രമണം നടന്നത്.

ഇന്നലെ രാത്രിയാണ് ഫ്രാൻസിന്റെ വിവിധയിടങ്ങളിലെ റെയിൽവേ സംവിധാനങ്ങൾക്ക് നേരെ ആക്രമണങ്ങൾ നടന്നത്. റെയില്‍ ശൃംഖല സ്തംഭിപ്പിക്കാനുള്ള മനഃപൂർവമായ നീക്കമാണ് ഉണ്ടായത് . യാത്രകള്‍ നീട്ടിവെക്കാനും യെില്‍വേ സ്റ്റേഷനുകളിലേക്ക് പോകരുതെന്നുമുള്ള നിര്‍ദേശം അധികൃതർ യാത്രക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. അക്രമണത്തിന് പിന്നാലെ നിരവധി റൂട്ടുകൾ റദ്ദാക്കേണ്ടിവരുമെന്നും തകരാരുകള്‍ പരിഹരിക്കാന്‍ ഒരാഴ്ചയോളം എടുത്തേക്കാമെന്നുമാണ് വിവരം. ആക്രമണത്തെ ഫ്രാൻസ് ഗതാഗത മന്ത്രി അപലപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

കവിയൂർ : മുണ്ടിയപ്പള്ളി രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശാലോം കാരുണ്യ ഭവനിൽ ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സെമിനാറും വിവിധ പ്രോജെക്റ്റുകളുടെ ഉദ്ഘാടനവും നടത്തി.രണ്ടാം വാർഡ് കോൺഗ്രസ് പ്രസിഡണ്ട് കുര്യൻ ചെറിയാൻ...

പാകിസ്ഥാനിൽ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേർ ആക്രമണം

ഇസ്ലാമാബാദ് : പാകിസ്ഥാനിൽ പെഷവാറിലെ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേർ ആക്രമണം.പാരാമിലിട്ടറി ഹെഡ്ക്വാട്ടേഴ്സിന് നേരെയാണ് അജ്ഞാതരായ രണ്ട് ആയുധധാരികൾ ആക്രമണം നടത്തിയത്.മൂന്ന് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട് .സൈനിക കന്റോൺമെന്റിന് സമീപത്താണ് ആക്രമണം...
- Advertisment -

Most Popular

- Advertisement -