Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorവിശാൽ കൊലക്കേസ്...

വിശാൽ കൊലക്കേസ് : ക്യാമ്പസ് ഫ്രണ്ട്കാർ കുത്തിയതായി വിശാൽ പറഞ്ഞുവെന്ന് സാക്ഷി

മാവേലിക്കര: കാമ്പസ് ഫ്രണ്ട് പ്രവർത്തകരാൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിന് മുന്നിൽ വെച്ച് ആക്രമിക്കപ്പെട്ട വിശാൽ തന്നെ  കത്തികൊണ്ട് കുത്തിയത് കാമ്പസ് ഫ്രണ്ട് കാരാണെന്ന് പറഞ്ഞെന്ന് മൊഴി.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ വിശാൽ ഇക്കാര്യം  തന്നോട് പറഞ്ഞതായി വിശാലിൻ്റെ സുഹൃത്തും കേസിലെ സാക്ഷിയുമായ മുളക്കുഴ സ്വദേശി ശ്രീനാഥ് മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി പി. പി. പൂജ മുമ്പാകെ മൊഴി കൊടുത്തു. കേസിലെ സ്പെഷ്യൽ പ്രോസിക്യുട്ടർ അഡ്വ പ്രതാപ് ജി പടിക്കലിൻ്റെ ചീഫ് വിസ്താരത്തിലാണ് സാക്ഷി ഈ വിവരം വെളിപ്പെടുത്തിയത്.

ആംബുലൻസിൽ വെച്ച് വിശാൽ തൻ്റെ ഫോണിൽ കൂടി സഹോദരനോടു സംസാരിച്ചുവെന്നും ഇതേ കാര്യങ്ങൾ സഹോദരനോടും വിശാൽ പറഞ്ഞിരുന്നതായി സാക്ഷി മൊഴി നല്കി. തുടർന്ന് വിശാലിൻ്റെ ബോധം നഷ്ടപ്പെട്ടുവെന്നും ഹോസ്പിറ്റലിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും തുടർന്ന് മരണപ്പെട്ടതായും സാക്ഷി കോടതിയിൽ പറഞ്ഞു.

കേസിലെ മറ്റൊരു സാക്ഷിയും വിശാലിൻ്റെ മാതൃസഹോദരിയുമായ വിജയമ്മയെയും കോടതിയിൽ വിസ്തരിച്ചു. മാതാപിതാക്കൾ വിദേശത്തായിരുന്നതിനാൽ വിശാലിനെ താനാണ് വളർത്തിയതെന്നും വിശാലിന് കുത്തേൽക്കുന്ന ദിവസം രാവിലെ തന്നോട് യാത്ര പറഞ്ഞാണ് വിശാൽ പോയതെന്നും സാക്ഷി വികാരാധീനയായി കോടതിയിൽ മൊഴി കൊടുത്തു.

കേസിലെ തുടർ സാക്ഷി വിസ്താരം ബുധനാഴ്ച നടക്കും.

കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊല്ലങ്കോട് പിടികൂടിയ പുലി ചത്തു

പാലക്കാട്:കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങി പിടികൂടിയ പുലി ചത്തു. ആന്തരിക രക്തസ്രാവമാണ് മരണ കാരണം എന്നാണ് സംശയം. കമ്പിവേലിയിൽ കുടുങ്ങിയ പുലി മണിക്കൂറുകളോളം രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഇത് ആന്തരികാവയവങ്ങളെ തകരാറിലാക്കിയിരിക്കാം എന്നാണ് കരുതുന്നത്. മയക്കുവെടി...

ബാർ കോഴ വിവാദം : അർജുൻ രാധാകൃഷ്ണൻ്റെ മൊഴിയെടുത്തു

തിരുവനന്തപുരം : ബാർ കോഴ വിവാദത്തിൽ ക്രൈംബ്രാഞ്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ മകൻ അർജുൻ രാധാകൃഷ്ണൻ്റെ മൊഴിയെടുത്തു. വെള്ളയമ്പലത്തെ വീട്ടില്‍ എത്തിയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയത്.ക്രൈംബ്രാഞ്ച് ഓഫീസിലെത്താനായിരുന്നു അർജുൻ രാധാകൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നത്.ബാർ...
- Advertisment -

Most Popular

- Advertisement -