Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsജില്ലാ സ്റ്റേഡിയം...

ജില്ലാ സ്റ്റേഡിയം ഒരു വര്‍ഷത്തിനുള്ളില്‍ : വീണാ ജോര്‍ജ്ജ്

പത്തനംതിട്ട : ജില്ലാ സ്റ്റേഡിയം ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. ജില്ലാ സ്റ്റേഡിയം പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് നിര്‍മാണപ്രവര്‍ത്തനം ത്വരിതപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കിയത്.
ആവശ്യമായ നിര്‍ദേശങ്ങള്‍നല്‍കുന്നതിന് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണനെ ചുമതലപ്പെടുത്തി.

നിര്‍മാണവുമായി ബന്ധപ്പെട്ട് അടിയന്തരമായ തീര്‍പ്പാക്കേണ്ട വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് നിര്‍മാണച്ചുമതലയുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ പ്രതിനിധികളോട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. പ്രാദേശികമായ പ്രശ്‌നങ്ങളെല്ലാം അടിയന്തരപ്രാധാന്യത്തോടെ പരിഹരിക്കുമെന്നും വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി മുഖേന 47.9 കോടി രൂപ വിനിയോഗിച്ചാണ് കെ.കെ നായര്‍ ജില്ലാ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 8 ലെയ്ന്‍ 400 മീ. സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക്, നാച്വറല്‍ ഫുഡ്ബോള്‍ ടര്‍ഫ്, നീന്തല്‍ക്കുളം, പവലിയന്‍ – ഗ്യാലറി മന്ദിരങ്ങള്‍ എന്നിവയാണ് നിര്‍മ്മിക്കുന്നത്. രണ്ടാം ഘട്ടത്തിലാണ് ഹോസ്റ്റലിന്റെ നിര്‍മ്മാണം. ലാന്റ് ഡെവലപ്മെന്റ് പ്രവൃത്തി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക്, നാച്വറല്‍ ഫുഡ്ബോള്‍ ടര്‍ഫ് പ്രവൃത്തികളാണ് ചെയ്യുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അശ്വിനി കുമാർ കൊലകേസില്‍ ഒരാള്‍ മാത്രം കുറ്റക്കാരൻ : 13 എൻഡിഎഫുകാരെ വെറുതെവിട്ടു

കണ്ണൂര്‍ : ആര്‍.എസ്.എസ്. കണ്ണൂര്‍ ജില്ലാ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖും ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറുമായ പുന്നാട് അശ്വിനി കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി ചാവശ്ശേരി സ്വദേശി എംവി മർഷൂക്ക് കുറ്റക്കാരനാണെന്ന്...

ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ നാലു പേരെയും ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി

പാലക്കാട് : ചിറ്റൂർ പുഴയുടെ നടുവിൽ കുടുങ്ങിയ നാലു പേരെയും ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി.ആര്‍ത്തലച്ചൊഴുകുന്ന പുഴയുടെ നടുവില്‍ പാറക്കെട്ടില്‍ കുടുങ്ങിയ നാലുപേരെയും വടം കെട്ടിയശേഷം ലൈഫ് ജാക്കറ്റ് ധരിപ്പിച്ചാണ് കരയിലേക്ക് എത്തിച്ചത്.പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന്...
- Advertisment -

Most Popular

- Advertisement -